!!! ഓം നമഹ: ശിവായ !!!
വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും വിടപറയല്‍ കാണാന്‍ ആയിരങ്ങള്‍ എത്തും...
വൈക്കം: വൈക്കത്തപ്പന്റെയും പുത്രനായ ഉദയനാപുരത്തപ്പന്റെയും വിടപറയല്ചടങ്ങ്് കാണാന്‍ ആയിരക്കണക്കിനുഭക്തര് എത്തും. തിങ്കളാഴ്ച വെളുപ്പിന് 3.30 നാണ് പ്രകൃതിയെയും പുരുഷാരത്തെപ്പോലും ദുഃഖാര്ദ്രമാക്കികൊണ്ടുള്ള വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും വിടപറയല്ചടങ്ങ്.ഞയറാഴ്ച രാത്രി 10ന് വ്യാഘ്രപാദത്തറയ്ക്ക്്് സമീപത്തേക്ക്്് ഉപവാസത്തിലുള്ള വൈക്കത്തപ്പന്റെ എഴുന്നള്ളത്ത്്. അഷ്ടമിവിളക്കിന് വൈക്കത്തപ്പന്റെ തിടമ്പേറ്റുന്നത് ഗജരാജന്‍ ചിറയ്ക്കല്‍ കാളിദാസനാണ് .അഞ്ചരയടി ഉയരമുള്ള ചട്ടത്തില്‍ എല്ലാവിധ അലങ്കാരങ്ങളോടുകൂടിയുള്ളതാണ് അഷ്ടമിനാളില്‍ എഴുന്നള്ളിക്കുന്ന വൈക്കത്തപ്പന്റെ തിടമ്പ്്്്്. പാറമേല്‍ക്കാവ് പത്മനാഭനാണ് ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റുന്നത്. ഞായറാഴ്ച രാത്രി 11ന് ദാരുകാസുരനിഗ്രഹംകഴിഞ്ഞ്്് ആരവങ്ങളോടുകൂടിയാണ് വൈക്കത്തപ്പന്റെ പുത്രനായ ഉദയനാപുരത്തപ്പന്റെ വരവ്്. എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയതിനുശേഷം കൂടി എഴുന്നള്ളത്ത്് നടക്കും. അതിനുശേഷമാണ് വിടപറയല്ചടങ്ങ്് .
ഓം നമശിവായഃ
ReplyDelete