!!! ഓം നമോ നാരായണായ !!!
ഗുരുവായൂര്‍ ക്ഷേത്രനട ഇന്ന് അടയ്ക്കും...
ഗുരുവായൂര്‍: ഏകാദശി മഹോത്സവത്തിനു ശേഷം ദ്വാദശി ദിവസമായ ബുധനാഴ്ച രാവിലെ 9ന് ഗുരുവായൂര്‍ ക്ഷേത്രനട അടയ്ക്കും. പിന്നീട് ഉച്ചതിരിഞ്ഞ് 3.30നേ തുറക്കൂ. നട അടഞ്ഞുകിടക്കുന്നനേരം ദര്‍ശനം, തുലാഭാരം, ചോറൂണ്, വിവാഹം, വാഹനപൂജ എന്നിവ നടക്കില്ല.
ഏകാദശി ദിവസമായ ചൊവ്വാഴ്ച ഉദയാസ്തമനപൂജ നടക്കുന്നതിനാല്‍ രാവിലെ 8 മുതല്‍ ഉച്ചതിരിഞ്ഞ് 1.30 വരെ ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കുന്നത് മന്ദഗതിയിലായിരിക്കും. പ്രത്യേകമായി പതിനഞ്ച് പൂജകള്‍ ഈ സമയം ഗുരുവായൂരപ്പന് നടക്കുന്നതുകൊണ്ടാണിത്. ഒന്നരയ്ക്കു ശേഷം ദര്‍ശനം ശീഘ്രഗതിയിലാകും.
ദശമി ദിവസമായിരുന്ന തിങ്കളാഴ്ച പുലര്‍ച്ചെ 3ന് തുറന്ന ശ്രീകോവില്‍ ബുധനാഴ്ച രാവിലെ 9 വരെ പൂജകള്‍ക്കല്ലാതെ അടയ്ക്കില്ല.
No comments:
Post a Comment