തൃപ്രയാര്‍ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചനയും ശ്രീചക്രപൂജയും...
തൃശ്ശൂര്‍: തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെ ലക്ഷാര്‍ച്ചന 26 മുതല്‍ 28 വരെ ആഘോഷിക്കുമെന്ന് പായക്കാട്ട് കൃഷ്ണന്‍ നമ്പൂതിരിപ്പാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. 29ന് ശ്രീചക്രപൂജ നടത്തും.
29ന് രാവിലെ 9ന് സരളാ വാരസ്യാരുടെ നേതൃത്വത്തില്‍ അമ്മമാരുടെ തിരുവാതിര, 4ന് കലാമണ്ഡലം ഉഷ അവതരിപ്പിക്കുന്ന ശ്രീരാമസഹസ്രനാമം മോഹിനിയാട്ടം, 5.30ന് വയലാ രാജേന്ദ്രന്റെയും സംഘത്തിന്റെയും നവാവരണ കീര്‍ത്തനം, നൃത്തം, ദീപാരാധനയ്ക്ക് ശേഷം അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം എന്നിവ ഉണ്ടാകും.
പൂജാദിവസങ്ങളില്‍ വിശേഷാല്‍ പ്രസാദഊട്ട് ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രം ഊരാളന്‍ പുന്നപ്പിള്ളി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്രവികസനസമിതി പ്രസിഡന്റ് പി.ജി. നായര്‍, വൈസ് പ്രസിഡന്റ് പി.വി. ജനാര്‍ദ്ദനന്‍, നിര്‍വ്വാഹകസമിതി അംഗം അഴകത്ത് വിഷ്ണു നമ്പൂതിരി തുടങ്ങിയവരും പങ്കെടുത്തു.
No comments:
Post a Comment