!!! ഓം നമഹ: ശിവായ !!!
അഷ്ടമി ഉത്സവം പന്ത്രണ്ടാം ദിവസം...
വൈക്കംമഹാദേവക്ഷേത്രത്തില്‍ അഷ്ടമി ദര്‍ശനം പുലര്‍ച്ചെ 4.30. പഞ്ചരത്‌ന കീര്‍ത്തനാലാപനം 4.30. ഭജന്‍സ് ശ്രീസത്യസായി സേവാസമിതി 6.00, ഭജന്‍സ് വല്ലകം അരീക്കുളങ്ങര ശ്രീദുര്‍ഗ്ഗാ ഭജനസംഘം രാവിലെ 7.00, സംഗീതക്കച്ചേരി ഇന്ദുകൃഷ്ണ8.00, സംഗീതക്കച്ചേരി മാമ്പലം എം.കെ.എസ്. ശിവ 9.30, ചാക്യാര്‍കൂത്ത് വിനീത് വി. ചാക്യാര്‍ അങ്കമാലി ഉച്ചയ്ക്ക് 1.30, ഭക്തിഗാന മഞ്ജരി ശിവശ്രീ വൈക്കം 2.15,മാനസനാമജപസങ്കീര്‍ത്തനം മാഞ്ഞൂര്‍ പി.എന്‍. ശിവപ്രസാദ് വൈകീട്ട് 3.15. സംഗീതക്കച്ചേരി സാബു കോക്കാട് 4.00, സംഗീതക്കച്ചേരി ടി.കെ. സന്തോഷ്‌കുമാര്‍ 4.45, സംഗീതക്കച്ചേരി വൈക്കം വി.എല്‍. രാജന്‍ 5.30, ഹിന്ദുമത കണ്‍െവന്‍ഷന്‍ ഉദ്ഘാടനം ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ 6.30, സംഗീതസദസ്സ് ടി.എം. കൃഷ്ണ ചെന്നൈ 8.30, ഉദയനാപുരത്തപ്പന്റെ വരവ്, അഷ്ടമി വിളക്ക് രാത്രി 11.00, വലിയകാണിക്ക 2.00, വെടിക്കെട്ട് 2.30, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് പുലര്‍ച്ചെ 3.30-4.30
നിയോഗം ചിറയ്ക്കല്‍കാളിദാസന്...
വൈക്കം: ഇക്കുറി അഷ്ടമിവിളക്കിന് വൈക്കത്തപ്പന്റെ തിടമ്പേറ്റുന്നത് ഗജകേസരി ചിറയ്ക്കല്‍ കാളിദാസനാണ്. അഷ്ടമിനാളില്‍ എഴുന്നള്ളിക്കുന്ന വൈക്കത്തപ്പന്റെ തിടന്പിന് പ്രേത്യകതകള്‍ ഏറെയാണ്, അഞ്ചരയടി ഉയരമുള്ള ചട്ടത്തില്‍ എല്ലാവിധ അലങ്കാരങ്ങളോടുംകൂടിയുള്ളതാണ് തിടമ്പ്. പട്ടുടയാടകളും കട്ടിമാലകളും ആലവട്ടവുംകൊണ്ട് അലങ്കരിക്കുന്ന തിടമ്പിന് നൂറുകിലോയോളം ഭാരം വരും. തലയെടുപ്പും പരിചയവുമുള്ള ഗജവീരനു മാത്രമേ തിടമ്പേറ്റാനാവൂ. ചിറയ്ക്കല്‍ കാളിദാസന്‍ ആദ്യമായാണ് അഷ്ടമിവിളക്കിന് വൈക്കത്തപ്പന്റെ തിടമ്പേറ്റുന്നത്.
No comments:
Post a Comment