!!!! സ്വാമിയേ ശരണമയ്യപ്പാ !!!!
ശബരിമലയില്‍ പതിനെട്ടാംപടി നവീകരിക്കുന്നു...
ശബരിമല: ശബരിമലയിലെ പതിനെട്ടാംപടി പലഭാഗങ്ങളിലും പൊട്ടിയടര്‍ന്ന സാഹചര്യത്തില്‍ മകരവിളക്കു കഴിഞ്ഞാലുടന്‍ നവീകരണജോലി തുടങ്ങും.
കരിങ്കല്ലില്‍ തീര്‍ത്തിരുന്ന പതിനെട്ടാംപടി മുപ്പതുവര്‍ഷംമുമ്പാണ് പഞ്ചലോഹം പൊതിഞ്ഞത്. അയ്യപ്പന്മാര്‍ പതിനെട്ടാംപടിയില്‍ തേങ്ങയുടച്ചതുമൂലം കരിങ്കല്ലില്‍ത്തീര്‍ത്ത പടികള്‍ക്ക് കേടു സംഭവിച്ചിരുന്നു. തുടര്‍ന്നു നടത്തിയ ദേവപ്രശ്‌നത്തിനൊടുവിലാണ് പതിനെട്ടാംപടി പഞ്ചലോഹംപൊതിയാന്‍ തീരുമാനിച്ചത്. തേങ്ങയുടയ്ക്കല്‍ പടിയുടെ ഇരുഭാഗത്തേക്കായി മാറ്റുകയുംചെയ്തു.
വര്‍ഷങ്ങള്‍ക്കുമുമ്പ് പതിനെട്ടാംപടി പൊതിഞ്ഞ പഞ്ചലോഹത്തിന് ഇപ്പോള്‍ പലയിടത്തും പൊട്ടിയടര്‍ന്ന് പാടുകളുണ്ടായിട്ടുണ്ട്. കാലപ്പഴക്കംമൂലവും ലക്ഷങ്ങള്‍ പടികയറിയുണ്ടായ തേയ്മാനംമൂലവും കേടുണ്ട്. പഞ്ചലോഹപ്പാളിയുടെ പലഭാഗങ്ങളും കീറിയിരിക്കുന്നതിനാല്‍ തീര്‍ഥാടകരുടെ കാല്‍ മുറിയാനും സാധ്യതയുണ്ട്.
വന്‍തുക ചെലവു പ്രതീക്ഷിക്കുന്ന നവീകരണജോലികള്‍ ബോര്‍ഡ് നേരിട്ടാണ് നടത്തുന്നത്. ഇതുമായി സഹകരിക്കാനും പണംമുടക്കാനും തയ്യാറായി ഭക്തര്‍ മുന്നോട്ടുവന്നാല്‍ അവരുമായും കാര്യങ്ങള്‍ ആലോചിക്കും. ഇതോടൊപ്പംതന്നെ ക്ഷേത്രത്തിലെ പുതിയ കൊടിമരത്തിന്റെ നിര്‍മാണവും ആരംഭിക്കും. ദേവപ്രശ്‌നവിധിപ്രകാരമാണ് ഇത്. ഒറ്റത്തടിയായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു.
No comments:
Post a Comment