!!! ഓം നമോ നാരായണായ !!!
ഗുരുവായൂരില്‍ ഇനി നട അടയ്ക്കാതെ 54 മണിക്കൂര്‍ ദര്‍ശനം...
ഗുരുവായൂര്‍: ദശമി ദിവസമായ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ക്ഷേത്രനട തുറന്നാല്‍ പിന്നെ തുടര്‍ച്ചയായി 54 മണിക്കൂര്‍ ഭക്തര്‍ക്ക് ഗുരുവായൂരപ്പനെ തൊഴാന്‍ സൗഭാഗ്യം ലഭിക്കും.
ദശമിയും ഏകാദശി മഹോത്സവവും കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ ഒമ്പതു വരെ പൂജ, ദീപാരാധന എന്നീ ചടങ്ങുകള്‍ക്കല്ലാതെ ശ്രീലകവാതില്‍ അടയ്ക്കില്ല.
ദശമി ദിവസം തിങ്കളാഴ്ച രാത്രി വിളക്കിന് വിശേഷ മദ്ദളകേളിയും കുഴല്‍പറ്റും കൊമ്പ് പറ്റും പഞ്ചവാദ്യ എഴുന്നള്ളിപ്പും ഇടയ്ക്ക പ്രദക്ഷിണവും മേളവും കഴിയുമ്പോള്‍ ഏകാദശി ദിവസമായ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയാകും.
നട അടയ്ക്കാതെ തന്നെ ഏകാദശിച്ചടങ്ങുകള്‍ ആരംഭിക്കും. ഏകാദശി ദിവസം രാത്രി മേളത്തോടെ വിളക്കെഴുന്നള്ളിപ്പ് പൂര്‍ത്തിയാകുമ്പോള്‍ ദ്വാദശി ദിവസം പുലര്‍ച്ചെയാകും. ഇതുമൂലം സാധാരണദിവസങ്ങളില്‍ അത്താഴപ്പൂജയ്ക്ക് ശേഷം നടക്കുന്ന അവസാന ചടങ്ങായ 'തൃപ്പുക' ഏകാദശി ദിവസം ഉണ്ടാകില്ല. ദ്വാദശി ദിവസം ബുധനാഴ്ച പുലര്‍ച്ചെ വാകച്ചാര്‍ത്ത്, അഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം ഉഷഃപൂജയാകും. ഉഷഃപൂജ കഴിഞ്ഞാല്‍ രാവിലെ 9ന് നട അടയ്ക്കും. പിന്നീട് വൈകുന്നേരം മൂന്നരയ്‌ക്കേ തുറക്കൂ. നടയടച്ചുകഴിഞ്ഞാല്‍ ക്ഷേത്രമതില്‍ക്കെട്ടിനകത്തേയ്ക്ക് പോലും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.
No comments:
Post a Comment