ഗുരുവായൂരില്‍ ഇന്ന് നാരായണീയ ദിനാഘോഷം...
ഗുരുവായൂര്‍: ഗുരുവാരൂരപ്പന്റെ ഭക്തനും കവിയും പണ്ഡിതശ്രേഷ്ഠനുമായിരുന്ന മേല്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് ശ്രീമന്നാരായണീയം രചിച്ച് ഭഗവാന് സമര്‍പ്പിച്ച വൃശ്ചികം 28 നാരായണീയദിനമായി ഞായറാഴ്ച ആഘോഷിക്കും.
ക്ഷേത്രത്തില്‍ രാവിലെ അഞ്ചു മുതല്‍ നാരായണീയം അലയടിക്കും. ആധ്യാത്മിക ഹാളില്‍ നാരായണീയം സമ്പൂര്‍ണ്ണ പാരായണത്തിന് ഡോ. പി.സി. മുരളീമാധവന്‍, വി. അച്യുതന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കും. മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6ന് സാംസ്‌കാരികസമ്മേളനം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും.
No comments:
Post a Comment