!!! സ്വാമിയേ ശരണമയ്യപ്പാ !!!
മകരവിളക്കിന് നാളെ നടതുറക്കും; ശുചീകരണവും അറ്റകുറ്റപ്പണികളുമായി ശബരിമല...
ശബരിമല: മകരവിളക്ക് തീര്‍ത്ഥാടനത്തിന് നടതുറക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ, ശുചീകരണവും മരാമത്തുപണികളുമായി ശബരിമലയില്‍ ഒരുക്കങ്ങള്‍.
സന്നിധാനത്തും പമ്പയിലും സ്ഥിരം ശുചീകരണ ജീവനക്കാര്‍ക്കുപുറമെ, വിശ്വഹിന്ദുപരിഷത്തിന്റെയും ബജരംഗദളിന്റെയും പ്രവര്‍ത്തകരും മാലിന്യം നീക്കാനെത്തി. ബാരിക്കേഡുകള്‍ ബലപ്പെടുത്തുന്നതായിരുന്നു മരാമത്തുവകുപ്പിന്റെ പ്രധാന ജോലി. മണ്ഡലപൂജ കഴിഞ്ഞ് അടച്ച നട ചൊവ്വാഴ്ച വൈകീട്ടാണ് തുറക്കുക.
വിശുദ്ധിസേനാംഗങ്ങള്‍ക്കുപുറമെ, ഫയര്‍ഫോഴ്‌സിനായിരുന്നു ഞായറാഴ്ച കാര്യമായ ജോലി. പമ്പ, സന്നിധാനം ക്ഷേത്രസമുച്ചയങ്ങള്‍ കഴുകുന്ന ജോലിയായിരുന്നു ഫയര്‍ഫോഴ്‌സിന്.
മണ്ഡലവ്രതകാലത്ത് ചില ദിവസങ്ങളിലുണ്ടായ അരവണ വിതരണ പ്രതിസന്ധി ഇനിയുണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. അപ്പവും കരുതലുണ്ട്. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നത് രണ്ടാഴ്ചക്കാലത്തെ മകരവിളക്ക് ഉത്സവത്തിനാണ്. ജനവരി 14നാണ് മകരവിളക്ക്.
No comments:
Post a Comment