ശബരിമല: തിരക്കേറി; ദര്‍ശനസമയം കൂട്ടി ...
ശബരിമല: ഭക്തജനത്തിരക്ക് കാരണം ശബരിമലയില്‍ ദര്‍ശനസമയം കൂട്ടി. ഉച്ചയ്ക്കും രാത്രിയും നടയടയ്ക്കുന്നത് അരമണിക്കൂര്‍ വൈകിയാണ്. അരമണിക്കൂര്‍ നേരത്തെ നട തുറക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി മുതല്‍ സന്നിധാനത്തേക്ക് ഭക്തജനപ്രവാഹമായിരുന്നു. തിങ്കളാഴ്ച രാവിലെ തീര്‍ഥാടകരുടെ നിര മരക്കൂട്ടത്തിനും അപ്പുറത്തേക്ക് നീണ്ടു. വൈകീട്ടും നല്ല തിരക്കായിരുന്നു. വൈകീട്ട് പെയ്ത ചാറ്റല്‍മഴ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടായി.
മരക്കൂട്ടത്തും വലിയ നടപ്പന്തലിലും പതിനെട്ടാംപടിക്ക് മുന്നിലും സ്വാമിമാരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പണിപ്പെട്ടു. എന്നാല്‍ വടക്കേനട വഴിയുള്ള ദര്‍ശനത്തിന് അധികം തിരക്കുണ്ടായിരുന്നില്ല.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ പമ്പയിലും മരക്കൂട്ടത്തും തീര്‍ഥാടകരെ വടംകെട്ടി തടഞ്ഞു. തിരക്ക് കുറയുന്ന ക്രമത്തില്‍ ഘട്ടംഘട്ടമായാണ് ഇവിടങ്ങളില്‍നിന്ന് തീര്‍ഥാടകരെ കയറ്റിവിട്ടത്. തിങ്കളാഴ്ച രാവിലെ മുതല്‍ ചാലക്കയം മുതല്‍ പമ്പ ത്രിവേണി വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കെ.എസ്.ആര്‍.ടി.സി.യുടെ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസിനെയും ദീര്‍ഘദൂര സര്‍വ്വീസുകളെയും ഗതാഗതക്കുരുക്ക് ബാധിച്ചു.
No comments:
Post a Comment