ഇടത്തരികത്തുകാവ് താലപ്പൊലി...
ഗുരുവായൂര്‍: ഇടത്തരികത്തുകാവില്‍ താലപ്പൊലിയുടെ ഭാഗമായി ജനവരി അഞ്ചിന് അഷ്ടപദിയും കഥകളിപ്പദ കച്ചേരിയും നടക്കും.
മേല്പത്തൂര്‍ ഓഡിറ്റോഡിയത്തില്‍ രാവിലെ ഏഴിന് സോപാനസംഗീതാചാര്യന്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയും വി. വിനോദും ചേര്‍ന്നാണ് അഷ്ടപദി അവതരിപ്പിക്കുക. ശശി മാരാര്‍ ഇടയ്ക്ക വായിക്കും. രാവിലെ പത്തരയ്ക്ക് കലാമണ്ഡലം സുകുമാരന്‍, കലാമണ്ഡലം സുധീഷ് എന്നിവര്‍ കഥകളിപ്പദ കച്ചേരി നടത്തും. രാത്രി ഏഴിന് നടി ആശാ ശരത്ത് നൃത്തം അവതരിപ്പിക്കും.
No comments:
Post a Comment