Sunday, December 14, 2014

വൈക്കത്തപ്പന് പൂജ ചെയ്യാന്‍ പുതിയ തലമുറക്കാര്‍ ഒരുങ്ങുന്നു...

!!! ഓം നമഹ: ശിവായ  !!!

വൈക്കത്തപ്പന് പൂജ ചെയ്യാന്‍ പുതിയ തലമുറക്കാര്‍ ഒരുങ്ങുന്നു...

വൈക്കം: തിരുവൈക്കത്തപ്പന് പൂജ ചെയ്യാന്‍ മേല്‍ശാന്തി പരന്പരയിലെ പുതിയ തലമുറക്കാര്‍ ഒരുങ്ങുന്നു.
കാരാഴ്ച എന്ന പാരന്പര്യ സമ്പ്രദായം അനുസരിച്ചാണ് വൈക്കം മഹാദേവ േക്ഷത്രത്തിലെ മേല്‍ശാന്തിസ്ഥാനം. തരണി നന്പൂതിരി ഇല്ലക്കാര്‍ക്കാണ് വൈക്കത്തപ്പന്റെ പ്രധാനപൂജാരി ആകാനുള്ള പാരന്പര്യ അവകാശം.
വൈക്കം േക്ഷത്രത്തിലെ മേല്‍ശാന്തിമാരായ തരണി ഡി.നാരായണന്‍ നന്പൂതിരിയുടെയും അനിതാദേവിയുടെയും മക്കളായ ജിഷ്ണു ദാമോദരന്‍ നന്പൂതിരി, ജീവേശ് കേശവന്‍ നന്പൂതിരി, ടി.എസ്.നാരായണന്‍ നന്പൂതിരിയുടെയും ശ്രീജയുടെയും മക്കളായ ശ്രീരാഗ് ശങ്കരന്‍ നന്പൂതിരി, ശ്രീരാമന്‍ നന്പൂതിരി, ടി.ഡി.ശ്രീധരന്‍ നന്പൂതിരിയുടെയും രേഷ്മയുടെയും മകനായ ആദിത്യ ദാമോദരന്‍ നന്പൂതിരി എന്നിവരാണ് ശിവപാദ പൂജയ്ക്കായി തയാറെടുക്കുന്ന പുതിയ തലമുറക്കാര്‍. ഉപനയനാദി സംസ്‌കാരങ്ങള്‍ കഴിഞ്ഞാല്‍ കുടുംബത്തിലുള്ള മുതിര്‍ന്നവരില്‍നിന്ന് പൂജാകര്‍മങ്ങളുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് അവരുടെ മേല്‍നോട്ടത്തിലാണ് ഓരോ പുതിയ തലമുറക്കാരും വൈക്കത്തപ്പന്റെ പൂജാക്രമങ്ങള്‍ ശീലമാക്കുന്നത്.
ജിഷ്ണു ദാമോദരന്‍ നന്പൂതിരി, ശ്രീരാഗ് ശങ്കരന്‍ നന്പൂതിരി എന്നിവര്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളാണ്. ജീവേശ് കേശവന്‍ നന്പൂതിരി തൃശ്ശൂര്‍ ബ്രഹ്മസ്വം മഠം വേദപാഠശാലയിലെ വിദ്യാര്‍ഥിയാണ്. ആദിത്യ ദാമോദരന്‍ നന്പൂതിരിയും ശ്രീരാമന്‍ നന്പൂതിരിയും സ്‌കൂള്‍ വിദ്യാര്‍ഥികളുമാണ്. 10 വര്‍ഷം തൃശ്ശൂര്‍ ബ്രഹ്മസ്വം മഠം വേദപാഠശാലയില്‍ താമസിച്ച് ഗുരുകുലസമ്പ്രദായത്തില്‍ വേദത്തിലും സംസ്‌കൃതത്തിലും ജിഷ്ണു ദാമോദരന്‍ നന്പൂതിരി പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിരവധി മഹാേക്ഷത്രങ്ങളിലെ വേദോപാസനകളിലും പങ്കെടുത്തിട്ടുണ്ട്. കടവല്ലൂരില്‍വച്ച് നടത്തിയ അന്യോന്യം എന്ന വേദപ്രയോഗ വേദിയില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള ആളാണ് 17 കാരനായ ജിഷ്ണു ദാമോദരന്‍ നന്പൂതിരി. പൂര്‍വപുണ്യത്തിന്റെ പുഷ്പങ്ങളുമായി ലോകനന്മയ്ക്കായി പൂജ അര്‍പ്പിക്കാന്‍ ഇവര്‍ വൈക്കത്തപ്പന്റെ മുന്നില്‍ നമ്രശിരസ്‌കരാകും.

No comments:

Post a Comment