ചെമ്മന്തിട്ട മഹാദേവക്ഷേത്രം , തൃശ്ശൂർ
കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ചെമ്മന്തിട്ട ഗ്രാമത്തിലാണ് ചെമ്മന്തിട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കു ദർശനമുള്ള ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്മന്തിട്ട മഹാദേവക്ഷേത്രം. പ്രധാന പ്രതിഷ്ഠയായ ശിവൻ ആറടി പൊക്കമുള്ള മഹാശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. രൗദ്രഭാവം കുറയ്ക്കാനായി മഹാവിഷ്ണുവും പ്രതിഷ്ഠയായുണ്ട്. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, തുടങ്ങിയവർ ഉപദേവന്മാരാണ്. ദക്ഷയാഗത്തെ തുടർന്നുള്ള സതി പരിത്യാഗത്തിനുശേഷമുള്ള രൗദ്രശിവനാണ് ഇവിടെ കുടികൊള്ളുന്നത്. ശിവലിംഗ പ്രതിഷ്ഠയെങ്കിലും ശിവതാണ്ഡവത്തിനുവേണ്ടി നിൽക്കുന്ന രൂപാമാണിവിടെ സങ്കലം.
ക്ഷേത്രത്തിൽ എത്തിചേരാൻ
തൃശ്ശൂർ - കുന്നംകുളം റൂട്ടിൽ കേച്ചേരി ജംഗ്ഷനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെ ചേർക്കുക
No comments:
Post a Comment