Sunday, December 7, 2014

അരയിരത്തില് ഭഗവതി ക്ഷേത്രം , കോട്ടയം

അരയിരത്തില് ഭഗവതി ക്ഷേത്രം , കോട്ടയം

കോട്ടയം ജില്ലയില്‍ ഏറ്റൂമാനൂര്‍ പകുതിയില് പേരൂര് കരയുടെ തെക്കേ അതിരില് മീനച്ചിലാറിന്റെ തീരത്താണ് അരയിരത്തില് ഭഗവതി ക്ഷേത്രം സ്ഥിതി െചയ്യുന്നത്. കിഴക്കോട്ടു ദര്‍ശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി ദുര്‍ഗാ ഭഗവതിയാണ്. സര്‍പ്പങ്ങള്‍, കളരിമൂര്‍ത്തികള്‍, രക്ഷസ്, യോഗീശ്വരന്‍ ഇവിടുത്തെ ഉപദേവതകളാണ്. മീനമാസത്തിലെ പൂരം അവസാന ഉത്സവമായി നടക്കത്തക്ക വിധത്തില്‍ ഭാഗവത സപ്താഹത്തോടു കൂടി എട്ടു ദിവസത്തെ ഉത്സവം നടത്തുന്നു. മംഗല്യ തടസം മാറുന്നതിന് സ്വയംവരമന്ത്രര്‍ച്ചന, പട്ടും താലിയും സമര്‍പ്പണം ഇവിടെ വിശേഷമാണ് കൂടാതെ കളമെഴുത്തും പാട്ടും,പാല്‍പായസം, അപ്പം, അട നിവേദ്യങ്ങള്‍ ദേവിയുടെ ഇഷ്ട വഴിപാടുകളാണ്.ക്ഷേത്ര തന്ത്രം സൂര്യകാലടിമനയില് നിക്ഷിപ്തമാണ്.

ക്ഷേത്ര ഐതിഹ്യം;

ഇടപ്പള്ളി തന്പുരാക്കന്മാരുടെ പ്രതാപകാലത്ത് അവരെ സൗഹാര്‍ദ്ദ നിലയില്‍ സേവിച്ചു വന്ന ഒരു പ്രസിദ്ധ കുടുംബമായിരുന്നു വാഴപ്പള്ളി. അവര്‍ക്ക് കളരിയും കച്ചകെട്ടും ആ വഴിക്ക് നാട്ടില്‍ പ്രാമാണ്യവും ഉണ്ടായിരുന്നു. ഒരു കാലത്ത് ഇരവി ഉണ്ണിപ്പണിക്കര്‍ എന്ന ഒരു ദേവീഭക്തന്‍ കുടുംബത്തില്‍ തന്നെ ഒരു ദേവീക്ഷേത്രം പണികഴിപ്പിച്ച് നിത്യാരാധന നടത്തിപ്പോന്നിരുന്നു.അങ്ങനെ കഴിഞ്ഞുപോരവേ അന്നത്തെ തന്പുരാനുമായി വിരോധത്തിലാവുകയും ആയതിനാല്‍ അദ്ദേഹം നാടുവിട്ടു പോകുവാന്‍ തീര്‍ച്ചയാക്കുകയും ചെയ്തു. പക്ഷേ ആരാധനീയായ ദേവിയെ പിരിഞ്ഞു പോകുവാന്‍ പണിക്കര്‍ക്ക് സാധിച്ചില്ല ആയതില്‍ തന്പുരാന്റെ എതിര്‍പ്പുകള്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു. എതായാലും ഒരു ദിവസം നാടുവിട്ടു പോകുവാന്‍ തന്നെ തീര്‍ച്ചയാക്കിയ അദ്ദേഹം അന്ത്യമായ യാത്ര ചോദിക്കാന്‍ ദേവീസന്നിധിയിലെത്തുകയും ആ അവസരത്തില്‍ ബിംബത്തിന് ഇളക്കമുണ്ടാവുകയും ചെയ്തു. ദേവിയുടെ ഇംഗിതം കൂടെ പോരാനാണ് എന്നു മനസിലാക്കിയ പണിക്കര്‍ ബിംബമെടുത്ത് പട്ടില്‍ പൊതിഞ്ഞ് മടിയിലാക്കി സകുടുംബം തെക്കോട്ടു യാത്ര തിരിച്ചു. യാത്ര ചെയ്ത് പണിക്കര്‍ പേരൂരെത്തുകയും അവിടെത്തന്നെ ക്ഷേത്രം പണികഴിപ്പിച്ച് ദേവീപ്രതിഷ്ഠ നടത്തുകയും അന്നു തൊട്ട് അത് അരയിരുത്തില്‍ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെട്ടു. എന്തെന്നാല്‍ പണിക്കര്‍ ദേവീവിഗ്രഹം അരയില്‍ ഇരുത്തിയാണല്ലോ കൊണ്ടുപോന്നത്. നിത്യപൂജാദികള്‍ക്കുള്ള ഏര്‍പ്പാടു കൂടി ചെയ്ത പണിക്കര്‍ ക്ഷേത്രത്തിനെ്റ വടക്കു ഭാഗത്ത് ഒരു എട്ടുകെട്ടു പണിയിച്ച് അവിടെ താമസവുമാക്കി.

ക്ഷേത്രത്തിലെത്തിച്ചേരാന്‍

എറ്റുമാനൂര്‍- പേരൂര്‍ വഴി - കോട്ടയം റൂട്ടില്‍ അരയിരത്തില്‍ അന്പലപ്പടിക്കു സമീപം ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

No comments:

Post a Comment