!!! ഓം നമോ നാരായണായ !!!
ഗജേന്ദ്രന് മോക്ഷം നല്‍കുന്ന രൂപം കളഭത്തില്‍ ചാര്‍ത്തി...
ഗുരുവായൂര്‍: ദശമി നാളില്‍ ഉച്ചപ്പൂജയ്ക്ക് ഗുരുവായൂരപ്പനെ കളഭത്തില്‍ അണിയിച്ചൊരുക്കിയത് ഗജേന്ദ്രന് മോക്ഷം നല്‍കുന്ന രൂപത്തിലായിരുന്നു.
ക്ഷേത്രം ഓതിക്കന്‍ പൊട്ടക്കുഴി ഭവദാസ് നമ്പൂതിരിയാണ് ഗജേന്ദ്രമോക്ഷം കളഭത്തില്‍ ചാര്‍ത്തിയത്. ഏകാദശി ദിവസം പുലര്‍ച്ചെ മൂന്നുമണിവരെ ഈ രൂപത്തിലായിരുന്നു ഗുരുവായൂരപ്പന്‍.
ഗജരാജന്‍ കേശവന്റെ അനുസ്മരണദിനം കൂടിയായിരുന്നു ദശമി ദിവസം. 38 വര്‍ഷം മുമ്പ് ഏകാദശി നാളില്‍ ബ്രാഹ്മമുഹൂര്‍ത്തത്തിലാണ് കേശവന്‍ ചരിഞ്ഞത്.
No comments:
Post a Comment