Monday, June 5, 2017

സ്ത്രീകൾ ക്ഷേത്രത്തിൽ തേങ്ങയുടയ്ക്കരുത്... എന്തുകൊണ്ട് ??

ക്ഷേത്രത്തില്, പ്രത്യേകിച്ച് ഗണപതി ക്ഷേത്രത്തില് ഭക്തര് തേങ്ങയുടയ്ക്കുന്നത്
പതിവാണ്. എന്നാല്, സ്ത്രീകള് ക്ഷേത്രത്തില് തേങ്ങയുടയ്ക്കരുതെന്നാണ് പറയുന്നത്. ഇതിന്
ചില കാരണങ്ങളും ഉണ്ട്. ഇതാ അവയില് ചിലത്...

സ്ത്രീകളെ വീടിന്റെ ലക്ഷ്മി ആയാണ് സങ്കല്പ്പിച്ചിരിക്കുന്നത്. അതുകൊണ്ടു
തന്നെ പൊട്ടിക്കല്, നശിപ്പിക്കല് എന്നിവ സ്ത്രീകള് ചെയ്യരുത്. തേങ്ങ ഉടയ്ക്കുക എന്നത്
ഒരു ബലി ആയാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ സ്ത്രീകള് തേങ്ങയുടയ്ക്കരുത്.

നാളികേരം എന്നത് ഒരു വിത്താണ്. ഉടയ്ക്കപ്പെടുന്നതോടെ അതിലെ ജീവന്
നശിക്കുന്നു. അതിനാല് സ്ത്രീകള് ഇതു ചെയ്താല് അവരുടെ പ്രത്യുത്പാദന
വ്യവസ്ഥയെ വിപരീതമായി ബാധിക്കുമെന്നാണ് വിശ്വാസം.

No comments:

Post a Comment