!!! സ്വാമിയേ ശരണമയ്യപ്പാ !!!
പതിനെട്ടാംപടിക്ക് പുതിയ വാതില്‍ സ്ഥാപിക്കുന്നു...
ശബരിമല: പതിനെട്ടാംപടി നവീകരിക്കുന്നതിന്റെ മുന്നോടിയായി പടിക്ക് പുതിയ വാതില്‍ സ്ഥാപിക്കുന്നു.
നിലവിലുള്ള വാതില്‍ തകര്‍ന്നതിനാലാണിത്. പടിയുടെ തുടക്കത്തില്‍ സ്ഥാപിക്കാനുള്ള പിത്തള വാതില്‍ ഞായറാഴ്ച സന്നിധാനത്തെത്തിച്ചു. മകരവിളക്ക് കഴിഞ്ഞ് നടയടച്ച ശേഷമേ പതിനെട്ടാംപടി നവീകരണജോലി നടക്കൂ. പടികളിലെ തകിട് ഇളകിയത് നന്നാക്കുന്നതാണ് പ്രധാന ജോലി.
No comments:
Post a Comment