മാളികപ്പുറത്തമ്മ ഇന്ന് തങ്ക അങ്കി അണിയും....
ശബരിമല: ഭക്തിയുടെ നിറവില്‍ മാളികപ്പുറത്തമ്മ വ്യാഴാഴ്ച തങ്ക അങ്കി അണിയും. തുടര്‍ന്ന് ആയിരങ്ങളെ സാക്ഷി നിര്‍ത്തി നടക്കുന്ന ദീപാരാധനയില്‍ വിഗ്രഹം തങ്കപ്രഭയാല്‍ തിളങ്ങും. ആദ്യമായാണ് മാളികപ്പുറത്തമ്മയ്ക്ക് തങ്ക അങ്കി ചാര്‍ത്തുന്നത്.
ഹരിപ്പാട് കരുവാറ്റ പാലാഴി സുരേഷാണ് 312 പവനോളം സ്വര്‍ണത്തില്‍ തീര്‍ത്ത തങ്ക അങ്കി മാളികപ്പുറത്തമ്മയ്ക്ക് വഴിപാടായി സമര്‍പ്പിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡംഗം സുഭാഷ് വാസു ഉള്‍പ്പൈടയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ ദേവപ്രശ്‌നത്തില്‍ മാളികപ്പുറത്തമ്മെയയും അയ്യപ്പെനയും സമഭാവത്തില്‍ പരിഗണിക്കണമെന്ന് കണ്ടിരുന്നു. ഇതിന്റെ ഭാഗംകൂടിയാണ് മാളികപ്പുറത്തമ്മയ്ക്ക് തങ്കയങ്കിചാര്‍ത്താനുള്ള തീരുമാനം.
നിലവില്‍ അയ്യപ്പനുമാത്രമാണ് തങ്ക അങ്കി ചാര്‍ത്തുന്നത്. ദിവസവും നെയ്യഭിഷേകം ഉള്‍പ്പെടെയുള്ളവ നടക്കുന്നതിനാല്‍ മകരവിളക്കിനോടനുബന്ധിച്ചു മാത്രമാണ് അയ്യപ്പന് തങ്ക അങ്കി ചാര്‍ത്താനാവുക. എന്നാല്‍ ഇത്തരം നെയ്യഭിഷേകങ്ങള്‍ മാളികപ്പുറത്ത് ഇല്ലാത്തതിനാല്‍ മാളികപ്പുറത്തമ്മയ്ക്ക് സ്ഥിരമായിതന്നെ തങ്കയങ്കി ചാര്‍ത്താന്‍ കഴിയും.
No comments:
Post a Comment