ശബരിമല മാസ്റ്റര്‍പ്ലൂന്‍: 500 കോടിയുടെ ആദ്യഘട്ടത്തില്‍ നടന്നത് വെറും 11.5 കോടിയുടെ പദ്ധതികള്‍...
പത്തനംതിട്ട: ശബരിമലയുടെ 50 വര്‍ഷത്തെ വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റര്‍പ്ലൂന്‍ അവതാളത്തിലായി. 2005ല്‍ നിലവില്‍വന്ന മാസ്റ്റര്‍ പ്ലൂനില്‍ നടപ്പായത് 11.50 കോടി രൂപയുടെ പദ്ധതി മാത്രമാണെന്ന് വിവരാവകാശരേഖകള്‍ തെളിയിക്കുന്നു. മൂന്ന് ക്യൂ കോംപ്ലൂക്‌സുകള്‍(1.14 കോടി രൂപ), ബെയ്‌ലി പാലം(12.47 ലക്ഷം), അപ്രോച്ച് റോഡ് (1.15 കോടി), സ്വാമിഅയ്യപ്പന്‍ റോഡ് വീതികൂട്ടല്‍(4.74 കോടി) തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും .
12 പദ്ധതികള്‍ പൂര്‍ത്തിയായെങ്കിലും സന്നിധാനത്തെ സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലൂന്റ് അടക്കം പ്രധാനപ്പെട്ട 12 പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയാണ്.
ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ നടന്നുകഴിഞ്ഞതായി ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇഴഞ്ഞുനീങ്ങുന്ന പദ്ധതികള്‍ എന്ന് പൂര്‍ത്തിയാകുമെന്നുപറയാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ പദ്ധതി നടപ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്കോ ആകുന്നില്ല.
2005ല്‍ മുംൈബയിലെ ഇക്കോ സ്മാര്‍ട്ട് എന്ന കമ്പനിയാണ് ശബരിമലയ്ക്കായി പഠനറിപ്പോര്‍ട്ട് തയ്യാറാക്കി മാസ്റ്റര്‍പ്ലൂന്‍ വിഭാവനംചെയ്തത്. ശബരിമലയിലെത്തുന്ന അയ്യപ്പന്മാര്‍ക്ക് 1800 കോടി രൂപ മുടക്കി 50 വര്‍ഷംകൊണ്ട് എല്ലാവിധ അടിസ്ഥാനസൗകര്യവും ഒരുക്കാനായിരുന്നു മാസ്റ്റര്‍ പ്ലാന്‍ ലക്ഷ്യമിട്ടത് .
കേന്ദ്രം ഒരു ഫണ്ടും നല്‍കിയില്ല; ദേവസ്വം നല്‍കിയത് രണ്ടുകോടി മാത്രം
പത്തനംതിട്ട: ശബരിമല മാസ്റ്റര്‍പ്ലൂന്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരു രൂപപോലും നല്‍കിയില്ല. 2005ല്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലൂന്‍ നടപ്പാക്കാന്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം ഭരിച്ച യു.പി.എ. സര്‍ക്കാര്‍ ഫണ്ടൊന്നും നല്‍കിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് നല്‍കിയ വിവരാവകാശരേഖകള്‍ തെളിയിക്കുന്നു.
ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. യു.പി.എ. ഭരിച്ചപ്പോള്‍ ഫണ്ടൊന്നും നേടിയെടുക്കാത്ത കേരള സര്‍ക്കാര്‍ ഇപ്പോള്‍ ദേശീയ തീര്‍ത്ഥാടനകേന്ദ്രം എന്ന ആവശ്യവുമായി പോയത് അപഹാസ്യമാണെന്ന് മുന്‍ ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
അതേസമയം, ശബരിമലയില്‍നിന്ന് ഓരോ തീര്‍ത്ഥാടനകാലത്തും നൂറുകണക്കിന് കോടി രൂപ വരുമാനം നേടുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ നല്‍കിയത് രണ്ടുകോടി രൂപയാണ്. അതും മാസ്റ്റര്‍പ്ലൂന്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫണ്ട് ട്രസ്റ്റ് രൂപവത്കരണവേളയില്‍ കോര്‍പ്‌സ് ഫണ്ടായാണ് നല്‍കിയത്. ആദ്യ 15 വര്‍ഷം 500 കോടി രൂപ കിട്ടിയാല്‍ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ. മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ കഴിഞ്ഞ മൂന്ന് സാമ്പത്തികവര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ 52.5 കോടി രൂപ നല്‍കിയതാണ് ഏക സംഭാവന.
No comments:
Post a Comment