Wednesday, December 10, 2014

ഗുരുവായൂരപ്പന് 25 കലശം അഭിഷേകം ചെയ്തു...

ഗുരുവായൂരപ്പന് 25 കലശം അഭിഷേകം ചെയ്തു...

ഗുരുവായൂര്‍: ഗുരുവായൂരപ്പന് ചൊവ്വാഴ്ച ഉച്ചപ്പൂജയ്ക്ക് 25 കലശം അഭിഷേകം ചെയ്തു. ബിംബശുദ്ധിയുടെ ഭാഗമായിരുന്നു കലശാഭിഷേകം. രാവിലെ ശീവേലിക്കുശേഷം നാല്പാമരം, പുഷ്പാക്ഷതം, പുണ്യാഹക്കോപ്പ്, പുറ്റുമണ്ണ് എന്നിവയുടെ നാല് കലശങ്ങള്‍ അഭിഷേകം ചെയ്തതിനുശേഷം ഋഗ്വേദമന്ത്രംകൊണ്ട് ധാര നടത്തി.
ധാരയ്ക്കുശേഷം പഞ്ചഗവ്യം, അഞ്ച് തത്ത്വങ്ങളെക്കൊണ്ട് പൂജിച്ച അഞ്ച് കലശങ്ങളും അഭിഷേകം ചെയ്തു. തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ നിര്‍വ്വഹിച്ചു.
ശുദ്ധികലശാഭിഷേകച്ചടങ്ങിന്റെ സമാപനം വൈകീട്ട് ശ്രീഭൂതബലിയോടെയായിരുന്നു. ഗുരുവായൂരപ്പന്റെ പരിവാരങ്ങള്‍ക്ക് ഹവിസ്സര്‍പ്പിച്ചു.

No comments:

Post a Comment