ഭക്തരില്ലാതെ ഇന്ന് ഭഗവാന്റെ ഉഷശ്ശീവേലി...
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ദ്വാദശി ദിവസമായ ബുധനാഴ്ച രാവിലെ ഉഷശ്ശീവേലിക്ക് ഭക്തരുടെ സാന്നിദ്ധ്യമുണ്ടാകില്ല.
ക്ഷേത്രഗോപുരങ്ങള്‍ അടഞ്ഞുകിടക്കുമ്പോഴാണ് ഉഷശ്ശീവേലി. ഗുരുവായൂരപ്പനും ചുരുക്കം ചില പരിചാരകന്മാരും മാത്രമേ ഉണ്ടാകൂ.
ദ്വാദശി ദിവസം രാവിലെ ഉഷഃപൂജയ്ക്കുശേഷം ഒമ്പതിന് ഗോപുരവാതിലുകള്‍ അടയ്ക്കും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് നടതുറന്നശേഷം ഭക്തരുടെ സാന്നിധ്യത്തില്‍ ഉച്ചശ്ശീവേലി നടക്കും.
വിശേഷ വിഭവങ്ങളോടെ
ത്രയോദശി ഊട്ട് നാളെ
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ വിശേഷവിഭവങ്ങളോടെ ത്രയോദശി ഊട്ട് നടക്കും. ഏകാദശിച്ചടങ്ങുകളുടെ സമാപനം കൂടിയാണിത്.
ഗുരുവായൂരപ്പന്‍ തന്റെ ആശ്രിതനായിരുന്ന ഒരു ഭക്തന്റെ ശ്രാദ്ധം നടത്തുന്നുവെന്നാണ് ഇതിന്റെ സങ്കല്പം.
ബുധനാഴ്ച രാവിലെ ഏഴിന് ഊട്ടുപുരയില്‍ ദ്വാദശി ഊട്ട് ഉണ്ടാകും.
No comments:
Post a Comment