ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭഗവതിക്ക് കളംപാട്ട് ഇന്നു തുടങ്ങും...
ഗുരുവായൂര്‍: ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് കാവില്‍ കളംപാട്ട് ചൊവ്വാഴ്ച ആരംഭിക്കും. ഫിബ്രവരി മൂന്നിന് ദേവസ്വം താലപ്പൊലിദിവസം വരെ ദിവസവും രാത്രിയില്‍ കളംപാട്ട് നടക്കും. ഭഗവതിക്കെട്ടില്‍ വാതില്‍മാടത്തിലാണ് പഞ്ചവര്‍ണ്ണപ്പൊടികളാല്‍ ഭഗവതിയുടെ കളംവരച്ച് പാട്ടുനടത്തുക. കല്ലാറ്റ് കുറുപ്പ് കൃഷ്ണദാസാണ് കാര്‍മ്മികന്‍.
ഗുരുവായൂരപ്പന്റെ ശ്രീകോവില്‍ അടച്ചശേഷമാണ് ഭഗവതിക്ക് പാട്ട്. പഞ്ചവര്‍ണ്ണപ്പൊടികളാല്‍ കളം രൂപമെടുത്താല്‍ ഭഗവതിയുടെ എഴുന്നള്ളിപ്പ് തുടങ്ങും. ആനപ്പുറത്ത് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിക്കും.
ക്ഷേത്രത്തിന് പുറത്ത് വലിയ ദീപസ്തംഭത്തെ വലംവെച്ച് ഗുരുവായൂരപ്പനെ പ്രദക്ഷിണം ചെയ്തശേഷം ഇറക്കി എഴുന്നള്ളിയ്ക്കും. ഭഗവതിയെ കളത്തില്‍ പ്രതിഷ്ഠിച്ചശേഷം പൂജയും പാട്ടുപാടി സ്തുതിക്കലും അഴലും കഴിഞ്ഞാല്‍ കളം മായ്ക്കും.
No comments:
Post a Comment