മണ്ഡലപൂജ: തങ്കഅങ്കി ഘോഷയാത്ര ചൊവ്വാഴ്ച പുറപ്പെടും...
കോഴഞ്ചേരി: ശബരിമലശാസ്താവിന് മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കി ഘോഷയാത്ര ചൊവ്വാഴ്ച പുറപ്പെടും.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ ശബരിമലശാസ്താവിന് ചാര്‍ത്താനായി നടയ്ക്ക് വച്ച 450 പവന്‍ തൂക്കംവരുന്ന തങ്കഅങ്കി ആറന്മുള പാര്‍ത്ഥസാരഥി േക്ഷത്രത്തിന്റെ സ്േട്രാങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.
തങ്കഅങ്കി ഘോഷയാത്ര പുറപ്പെടുംമുന്പ് ആറന്മുള േക്ഷത്രത്തിലെ ആനക്കൊട്ടിലില്‍ ഭക്തജനങ്ങള്‍ക്കായി തുറന്ന് ദര്‍ശനത്തിനുവെച്ചശേഷം 7ന് പ്രത്യേകമായി തയ്യാറാക്കിയ രഥത്തില്‍ ഘോഷയാത്ര പുറപ്പെടും.
ചൊവ്വാഴ്ച ആറന്മുള പാര്‍ത്ഥസാരഥി േക്ഷത്രത്തില്‍നിന്ന് പുറപ്പെടുന്ന ഘോഷയാത്ര വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി 9.30ന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി േക്ഷത്രത്തില്‍ വിശ്രമിക്കും.
24ന് രാവിലെ ഓമല്ലൂരില്‍ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം േക്ഷത്രത്തില്‍ വിശ്രമിക്കും.
25ന് കോന്നിയില്‍ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര രാത്രി 8.30ന് പെരുനാട് േക്ഷത്രത്തില്‍ സമാപിക്കും.
26ന് രാവിലെ 8ന് പെരുനാട്ടില്‍ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര പകല്‍ 1.30ന് പന്പയില്‍ എത്തിച്ചേരും.
പന്പയില്‍ നിന്ന് 3ന് പുറപ്പെട്ട് 5ന് ശരംകുത്തിയില്‍ എത്തിച്ചേരുന്ന തങ്കഅങ്കി ഘോഷയാത്രയെ ശബരിമല േക്ഷത്രത്തില്‍നിന്ന് ആചാരപൂര്‍വ്വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. സോപാനത്തിലെത്തിക്കുന്ന തങ്കഅങ്കിയെ േക്ഷത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് സ്വീകരിച്ച് ശ്രീകോവിലില്‍ പ്രവേശിപ്പിച്ച് വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. 27ന് ഉച്ചയ്ക്ക് മണ്ഡലപൂജയ്ക്കുശേഷം നട അടയ്ക്കും.
No comments:
Post a Comment