Friday, June 9, 2017

അടുക്കളയിൽ അരുതാത്തത്

അടുക്കളയിൽ  വയ്ക്കാൻ  പാടില്ലാത്ത ചില  കാര്യങ്ങളെ  കുറിച്ച്  നമ്മുടെ  മുത്തശ്ശിമാർ  പറഞ്ഞു  കേട്ടിട്ടുണ്ട് . ഐശ്വര്യത്തെ   പ്രതികൂലമായി  ബാധിക്കുന്നവയായിട്ടാണ്  ഇവ  കരുതപ്പെടുന്നത് . ചൂല്  അടുക്കളയിൽ  ചാരി വെക്കരുത് . അടുക്കളയിൽ  ചൂല്  വക്കാൻ  പാടില്ല  എന്നതാണ്  ഒരു  പ്രമാണം . കത്തി , വെട്ടുകത്തി  എന്നിവ  ഒറ്റ  നോട്ടത്തിൽ  കാണുന്ന  വിധത്തിൽ  ദർശന  ഭാഗത്തു  വെക്കരുത് .
അടുക്കളയിൽ  അടിച്ചു വാരിക്കൂട്ടി  വയ്ക്കരുത് . അടുക്കളയിലെ  വാഷ്‌ബേസിനിൽ  വായ  കഴുകി  തുപ്പരുത് . ആഹാരം കഴിച്ച  ശേഷം  എച്ചിൽ  പാത്രങ്ങൾ  അധിക  നേരം  കഴുകാതെ  വയ്ക്കരുത് . അവരവർ  കഴിക്കുന്ന  പാത്രം  അവരവർ  തന്നെ  കഴുകണമെന്നു  പറയുവാൻ  കാരണവും  ഇതാണ് . മുടി  അഴിച്ചിട്ട്  അടുക്കളയിൽ  നിൽക്കരുത് . രാവിലെ  എഴുന്നേറ്റ്‌  അടുക്കളയിൽ  കയറുമ്പോൾ  ഭഗവതിയെ  നന്നായി  മനസ്സിൽ  പ്രാർത്ഥിക്കണം . വീടിന്റെ  ഐശ്വര്യം  അടുക്കളയിൽ  നിന്ന് തുടങ്ങുന്നു  എന്ന  മുത്തശ്ശി  പഴമ  നമ്മളും  അനുകരിക്കുന്നത്  തന്നെയാണ്  ഉത്തമം . അടുക്കള  മഹാലക്ഷ്‌മിയുടെ  ആവാസ  സ്ഥലമായതിനാ ൽ  രാത്രി  കാലത്ത്  മൂധേവി  അടുക്കള  കാണാൻ  വരുമത്രേ . മൂധേവിയുടെ  ആവാസം  വൃത്തിഹീനമായ  ഇടങ്ങളിലാണ് . രാത്രിയിൽ  അടുക്കള  വൃത്തിഹീനമായി  കിടന്നാൽ മൂധേവി  വന്ന്  ഉറക്കെ  ചിരിക്കുകയും  ലക്ഷ്മി ദേവിയെ   കളിയാക്കുകയും  ചെയ്യുമത്രേ . ഐശ്വര്യത്തിന്റെ  ഇരിപ്പിടമായ  ലക്ഷ്‌മിയുടെ  വാസം  വൃത്തിഹീനമായ  സ്ഥലത്താണോ  എന്ന്  പറഞ്ഞു  അധിക്ഷേപിക്കും . ഇത്  കേൾക്കുമ്പോൾ  തന്നെ  ലക്ഷ്മി ദേവി  കോപിച്ചു  ആ  വീട്ടിൽ  നിന്നും  ഇറങ്ങി  പോകുമത്രേ . മഹാലക്ഷ്‌മി  പടി  ഇറങ്ങിയാലുടൻ  തന്നെ  അവിടെ ജ്യേഷ്‌ഠ  താമസം  തുടങ്ങുകയും  അപ്പോൾ  ഐശ്വര്യം  നശിക്കുകയും  ചെയ്യുന്നു . അടുക്കള  വൃത്തിയായി  സൂക്ഷിക്കുന്ന  ഗൃഹത്തിൽ  ഐശ്വര്യ  ലക്ഷ്മി  വിളയാടുമെന്നു  മുത്തശ്ശിമാർ  പറയാറുള്ളത് ഇതൊക്കെ കൊണ്ടാകും .

( അടുക്കള എല്ലായ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്ന് സാരം )

No comments:

Post a Comment