Saturday, December 6, 2014

പഴയന്നൂർ ഭഗവതിക്ഷേത്രം , തൃശ്ശൂർ

പഴയന്നൂർ ഭഗവതിക്ഷേത്രം , തൃശ്ശൂർ

തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ കൊച്ചിരാജവംശത്തിന്റെ പരദേവതയും ഉപാസനമൂർത്തിയുമാണ്‌‍ പഴയന്നൂർ ഭഗവതി. പ്രധാന പ്രതിഷ്ഠകൾ വിഷ്ണുവും ഭഗവതിയുമാണ്. ആദ്യം ഇവിടെ വിഷ്ണു ക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. പള്ളിപുറം ക്ഷേത്രം എന്നായിരുന്നു പേർ. പള്ളിപുറത്തപ്പൻ എന്നാൺ അറിയപ്പെട്ടിരുന്നത്. പെരുമ്പടപ്പുസ്വരൂപത്തിലെ ഒരു രാജാവ് കാശിയിലെ പുരാണപുരിയിൽ നിന്നും ഭഗവതിയെ ഭജിച്ച് ഈ വിഷ്ണുക്ഷേത്രത്തിൻറെ തിടപ്പള്ളിയിൽ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്നാൺ പഴമ. ഈ ഉപദേവതയ്ക്കാണ് പിന്നീട് പ്രാധാന്യം ലഭിച്ചത്.

പഴയന്നൂർ ഭഗവതി കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയാൺ എന്നാൺ ഐതിഹ്യം. കൊടുങ്ങല്ലൂർ രാജകുടുംബത്തിൻറെ ഉപാസനാമൂർത്തിയാണ് കൊടുങ്ങല്ലൂർ ഭഗവതി. പെരുമ്പടപ്പ് രാജവംശം പഴയന്നൂർ ഭഗവതിയെയാണ് ഉപാസന മൂർത്തിയായി സ്വീകരിച്ചത്. പഴയന്നൂർ ഭഗവതിയുടെ പ്രതിഷ്ഠ അക്കാലത്തെ കൊടുങ്ങല്ലൂർ രാജാവുമായി മത്സരിച്ച് നടത്തിയതാണെന്ന് ഒരു വാദം ഉണ്ട്. കൊടുങ്ങല്ലൂരിൽ ശൈവശാക്തേയ സങ്കല്പത്തിലാണ് ശിവനും ഭദ്രകാളിയും. എന്നാൽ പഴയന്നൂരിൽ വിഷ്ണുവും ദുർഗ്ഗയുമാണ്. പഴയന്നൂർ തട്ടകത്തിൽ നിന്നും കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിൻ ആരും പോകരുതെന്ന് വിലക്കുണ്ട്. കൊടുങ്ങല്ലൂരിൽ കോഴി വെട്ടായിരുന്നുവെങ്കിൽ ഇവിടെ കോഴി വളർത്തലാണ്.

No comments:

Post a Comment