!!! ഓം നമോ നാരായണായ !!!
ഗുരുവായൂര്‍ ഏകാദശി നാളെ....
ഗുരുവായൂര്‍: പുരാണങ്ങളില്‍ വിശേഷിപ്പിച്ച പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയാണ് ചൊവ്വാഴ്ച. ലക്ഷോപലക്ഷം ഭക്തര്‍ വ്രതമനുഷ്ഠിച്ച് പ്രാര്‍ത്ഥനയുമായി കഴിയുന്ന പുണ്യദിനം.
ദ്വാദശിസ്പര്‍ശമുള്ള ഏകാദശിയായതിനാല്‍ ഗുരുവായൂര്‍ ഏകാദശി അംബരീഷ പക്ഷമായിട്ടാണ് കരുതപ്പെടുന്നത്. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയായ ചൊവ്വാഴ്ച ഗീതാദിനവും, ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും കൂടിയാണ്. ആദിശങ്കരനും വില്വമംഗലം സ്വാമിയാര്‍ക്കും ഗുരുവായൂരപ്പദര്‍ശനം ലഭിച്ചതും ഏകാദശിനാളിലായിരുന്നു എന്നാണ് വിശ്വാസം. ഏറ്റവും കൂടുതല്‍ ഭക്തര്‍ ഗുരുവായൂരിലേക്ക് പ്രവഹിക്കുന്ന ദിനവുമിതാണ്.
തിങ്കളാഴ്ച ദശമി ദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ വ്രതം ആരംഭിക്കും. ഏകാദശി ദിവസം ഉദയത്തിനു മുന്‍പ് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി ഈശ്വരഭജനയില്‍ മുഴുകും. അരിഭക്ഷണം ഒഴിവാക്കും. പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കുന്ന ഭക്തരുമുണ്ട്. ദ്വാദശി ദിവസം രാവിലെ തുളസീതീര്‍ത്ഥം സേവിച്ചശേഷമേ ഭക്ഷണം കഴിക്കൂ.
ഏകാദശി വ്രതാനുഷ്ഠാനസമ്പൂര്‍ണ്ണതയ്ക്ക് 'ദ്വാദശിപ്പണം' വെച്ചു നമസ്‌കരിക്കുക എന്ന പ്രധാന ചടങ്ങ് ഇന്നും മുറതെറ്റാതെ നടക്കുന്നു. ദ്വാദശി ദിവസമായ ബുധനാഴ്ച പുലര്‍ച്ചെ 12.30 മുതല്‍ 8.45 വരെ കൂത്തമ്പലത്തിലാണ് ദ്വാദശിപ്പണ സമര്‍പ്പണം. ബുധനാഴ്ച രാവിലെ 9ന് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 3.30നേ തുറക്കൂ. നട അടഞ്ഞുകിടക്കുന്ന സമയം ദര്‍ശനം, തുലാഭാരം, ചോറൂണ്‍, വിവാഹം എന്നിവ നടക്കില്ല.
No comments:
Post a Comment