ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാര്‍ത്തിക പൊങ്കാല ഇന്ന്
എടത്വ: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാര്‍ത്തിക പൊങ്കാലയ്‌ക്ക് ആരംഭമായി. പുലര്‍ച്ചെ നാലിന് അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെയായിരുന്നു ചടങ്ങുകളുടെ ആരംഭം. എട്ട് മണിയോടെ വിളിച്ചു ചൊല്ലല്‍ പ്രാര്‍ത്ഥന നടന്നു.രാവിലെ 9.00-ന് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി മൂല കുടുംബത്തിലെ നിലവറയില്‍ കെടാതെ സൂക്ഷിച്ചിരിക്കുന്ന നിലവിളക്കില്‍ നിന്ന് ഭണ്ഡാര അടുപ്പിലേയ്ക്ക് അഗ്നി പകര്‍ന്നതോടെ സര്‍വ്വ മംഗളദായിനിയായ ദേവിയ്ക്കുള്ള പൊങ്കാല അര്‍പ്പിക്കല്‍ ചടങ്ങിന് തുടക്കം കുറിച്ചു. പൊങ്കാല അര്‍പ്പിക്കാന്‍ അഞ്ച് ലക്ഷത്തിലേറെ ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.പൊങ്കാലയോട് അനുബന്ധിച്ച് തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്.
No comments:
Post a Comment