Thursday, December 25, 2014

ഒന്നാം പടി കേറിടുമ്പോള്‍ സ്വാമി എന്നെ കാക്കണേ

ॐ സ്വാമിയേ ശരണമയ്യപ്പാ ॐ

സ്വാമി തിന്തകത്തോം തോം
അയ്യപ്പ തിന്തകത്തോം തോം
സ്വാമിശരണം അയ്യപ്പശരണം
ശരണം ശരണം ശരണം ശരണം
ഒന്നാം പടി കേറിടുമ്പോള്‍ സ്വാമി എന്നെ കാക്കണേ
സന്നിധാനം കണ്ടു കൂപ്പാന്‍ ഭക്തി നെഞ്ചിലേറ്റണേ....
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ ശരണം....
രണ്ടാം പടി കേറിടുമ്പോള്‍ പാദബലം നല്‍കണേ
സ്വാമിയപ്പാ ശരണമപ്പാ ദീന ബന്ധുവേ...
സ്വാമിയപ്പാ ശരണമപ്പാ
പാദബലം നല്‍കണേ....
മൂന്നാം പടി കേറിവരും നേരമെന്റെ ചിന്തയില്‍
ഒരേയൊരു ശരണമന്ത്രം പൊന്നു സ്വാമീ കാക്കണേ...
പൊന്നു സ്വാമീ പൊന്നു സ്വാമീ
അയ്യപ്പ സ്വാമീ....
നാലാം പടി കേറുമെന്റെ മനസ്സിലുള്ള കറകളെ
കഴുകി വെണ്മയേകണേ അയ്യനെ പൊന്നയ്യനേ....
സ്വാമിയേ ശരണമയ്യപ്പോ....
അഞ്ചാം പടി കേറി സന്നിധാനമൊന്നു ചേരുവാന്‍
അൻപുകാട്ടി അടിയനെ തുണച്ചിടേണമയ്യനെ....
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ ശരണം....
ആറാം പടി തന്നിലെന്റെ കാലിടറും വേളയില്‍
ആര്‍ദ്രചിത്തനാം ഭവാന്‍ കൈപിടിച്ചു കേറ്റണേ...
സ്വാമിയപ്പാ ശരണമപ്പാ
ദേഹബലം നല്‍കണേ....
ഏഴാം പടി കേറുമെന്റെ കർ‌മ്മദോഷമാകവെ
ഏറ്റുചൊല്ലി മാപ്പിരന്നു സ്വാമി നാമം പാടിടാം
പൊന്നു സ്വാമീ പൊന്നു സ്വാമീ
അയ്യപ്പ സ്വാമീ...
എട്ടാം പടി തന്നില്‍ നിന്നു നാളികേരമൊന്നു ഞാന്‍
ഏത്തമിട്ടുടച്ചിടുന്നു ശാന്തി മനസ്സിനേകണേ....
സ്വാമിയേ.....ശരണമയ്യപ്പോ....
ഒന്‍പതാം പടി കയറിവന്നെന്റയ്യപ്പോ
എന്റെ ശാപതാപ ദോഷമെല്ലാം നീക്കണേ...
സ്വാമിയപ്പാ ശരണമേ....
പത്താം പടി തന്നില്‍ വന്നെന്നയ്യപ്പോ
എന്റെ സകല ദുരിതപാശവും മുറിക്കണേ...
സ്വാമിയപ്പാ ശരണമപ്പാ
പാദബലം നല്‍കണേ....
പതിനൊന്നാം പടിയില്‍ പാദമൂന്നവേ അയ്യാ
പതിതരക്ഷകാ ഗുരുത്വമേകണേ....
സ്വാമിയേ........
പന്ത്രണ്ടാം പടികേറും എന്‍ മനസ്സില്‍
സ്വാമീ തിരുമുഖം തെളിഞ്ഞു മിന്നി നില്‍ക്കണേ...
സ്വാമിയേ.....ശരണമയ്യപ്പോ....
പതിമൂന്നാം പടികേറി അയ്യപ്പോ
ജന്മദോഷവും ഇറക്കി വെച്ചു നില്പു ഞാന്‍...
പൊന്നു സ്വാമീ പൊന്നു സ്വാമീ
അയ്യപ്പ തിന്തകത്തോം....
പതിനാലാം പടിയില്‍ ഞാന്‍ എത്തുമ്പോള്‍
സ്വാമീ പരിചോടങ്ങൻ‌പനായി നില്‍ക്കണേ
സ്വാമിയേ.....ശരണമയ്യപ്പോ....
പതിനഞ്ചാം പടികേറി അയ്യപ്പോ
എന്റെ ഭഗവാന്റെ ദര്‍ശനം നേടുവാന്‍..
ഹരിഹരസുതനയ്യനയ്യപ്പ-
സ്വാമിയേ ശരണമയ്യപ്പോ...
പതിനാറാം പടി കേറി നില്പു ഞാന്‍..
ആദിവേദാന്ത സാരമൊന്നു നുകരുവാന്‍
വില്ലാളി വീരനേ ശരണമയ്യപ്പോ..
പതിനേഴാം പടിയിലേറി അയ്യനേ...
മകര ജ്യോതി കണ്ടു പുണ്യത്തെ നേടുവാന്‍
സ്വാമിയേ ശരണമയ്യപ്പോ...
പതിനെട്ടു പടിയും ഞാന്‍ കേറി
സ്വാമി അയ്യപ്പോ മനസ്സില്‍ ഒരേ ഒരു ദൈവം
അതു ശബരീശാ നീ മാത്രം സ്വാമീ...
എന്നുമെന്റെ നാവു പാടും ഗീതം
നിന്റെ സങ്കീർ‌ത്തനങ്ങളല്ലോ....സ്വാമീ....
സ്വാമിയേ ശരണമയ്യപ്പോ...
ഹരിഹരസുതനയ്യനയ്യപ്പ-
സ്വാമിയേയ് ശരണമയ്യപ്പോ...
അയ്യപ്പ തിന്തകത്തോം തോം
സ്വാമി തിന്തകത്തോം തോം
സ്വാമി തിന്തകത്തോം തോം
അയ്യപ്പ തിന്തകത്തോം തോം...

No comments:

Post a Comment