Thursday, December 18, 2014

ചന്ദനം മണ്ക്ക്ത് സ്വാാാമി... ചന്ദനം മണക്ക്ത്..... ശബരിമല കോവിലില് ചന്ദനം മണ്ക്കത്... തുടങ്ങിയപ്പോള്‍ ആവേശത്തില്‍ നൃത്തം ചെയ്ത് ശബരിമല നടപന്തലില്‍ എത്തിയ ഒരു സംഘം അയ്യപ്പന്മാര്‍ ഞെട്ടി...

ചന്ദനം മണ്ക്ക്ത് സ്വാാാമി... ചന്ദനം മണക്ക്ത്.....
ശബരിമല കോവിലില് ചന്ദനം മണ്ക്കത്... തുടങ്ങിയപ്പോള്‍ ആവേശത്തില്‍ നൃത്തം ചെയ്ത് ശബരിമല നടപന്തലില്‍ എത്തിയ ഒരു സംഘം അയ്യപ്പന്മാര്‍ ഞെട്ടി...
പട്ടാളം പാട്ടുപാടുന്നു...

പിന്നെ എല്ലാവരും ആവേശത്തിലായി നാടുകാക്കാന്‍ തോക്കുമായി ഇറങ്ങുന്ന പട്ടാളത്തെ കണ്ടവരാണ് നമ്മള്‍.
പോലീസ് പാട്ടുപാടിയത് നമ്മള്‍ കേട്ടിട്ടുണ്ട്.
എന്നാല്‍ പട്ടാളം പാട്ടുപാടുന്നത് നമ്മളാരും കണ്ടിട്ടില്ല. തോക്കുപിടിച്ച് കണ്ണുരുട്ടി നില്‍ക്കുന്ന ദ്രുത കര്‍മ്മസേന അംഗങ്ങളുടെ മനസ്സില്‍ ഗായകന്മാരും കലാകാരന്മാരും ഉണ്ടെന്നുള്ള അറിവിന് ഞായറാഴ്ച രാത്രി ശബരിമലയിലെത്തിയ അയ്യപ്പന്മാരാണ് സാക്ഷി.
അതില്‍ ആലപ്പുഴക്കാരനായ സൂധീഷ്‌കുമാറും കൊയമ്പത്തൂര്‍ സ്വദേശിയായ ശിവകുമാറും പ്രൊഫഷണല്‍ ഗായകരെ തോല്‍പിക്കുന്ന ശബ്ദത്തോടെ പാട്ടുപാടി കേള്‍വിക്കാരെ കൈയ്യിലെടുത്തു.
ഭക്തിഗാനമേളയില്‍ ദേശവും ഭാഷയും ഒരുപ്രശ്‌നമല്ലെന്നു തെളിയിച്ച്....
കേള്‍വിക്കാര്‍ നൃത്തം ചെയ്തും കൈയ്യടിച്ചും പ്രോത്സാഹിപ്പിച്ചു.
മേമ്പൊടിക്ക് കരകാട്ടവും അവതരിപ്പിച്ചപ്പോള്‍ കടന്നു പോയത് മൂന്ന് മണിക്കൂര്‍.......

കടപ്പാട് - മാതൃഭൂമി 

No comments:

Post a Comment