സന്നിധാനത്ത് മാളികപ്പുറത്തമ്മക്കു തങ്കഅങ്കി സമര്‍പ്പിച്ചു. ആലപ്പുഴ ഹരിപ്പാട്, പാലാഴി ജഗദമ്മ ട്രസ്റ്റാണ് തങ്കഅങ്കി കാണിക്ക അര്‍പ്പിച്ചത്. ആദ്യമായാണ് മാളികപ്പുറത്തമ്മക്ക് തങ്ക അങ്കി അര്‍പ്പിക്കുന്നത്. 71 ലക്ഷത്തോളം രൂപ വിലവരുന്ന തങ്കയങ്കിയ്‌ക്ക് രണ്ടരകിലോ ഭാരം വരും.
കഴിഞ്ഞ വര്‍ഷം ഒകേ്‌ടാബറില്‍ അയ്യപ്പന് പൂജയ്‌ക്കും നിവേദ്യത്തിനുമുളള തങ്കപാത്രങ്ങള്‍ സുരേഷ് കുമാര്‍ സമര്‍പ്പിച്ചിരുന്നു.
പതിനൊന്നരകിലോ ഭാരമുളള തങ്കപാത്രങ്ങള്‍ക്ക് 3.17 കോടി രൂപയാണ് ചിലവായത്. താലം, കിണ്ടി, കൈവിളക്ക്, കര്‍പ്പൂരത്തട്ട്, മണി, കളഭപ്പാത്രം, ശംഖ്‌കാല്‍ എന്നിവയാണ് അന്ന് സമര്‍പ്പിച്ചത്. കഴിഞ്ഞ ദേവപ്രശ്‌നത്തില്‍ മാളികപ്പുറത്തമ്മയേയും അയ്യപ്പനേയും സമഭാവത്തില്‍ പരിഗണിയ്‌ക്കണമെന്ന് തെളിഞ്ഞിരുന്നു. ഇതിനാലാണ് അയ്യപ്പന് തങ്കപ്പാത്രങ്ങള്‍ സമര്‍പ്പിച്ചശേഷം മാളികപ്പുറത്തമ്മയ്‌ക്ക് തങ്കയങ്കി വഴിപാടായി സമര്‍പ്പിക്കുന്നത്.
Saturday, December 20, 2014
സന്നിധാനത്ത് മാളികപ്പുറത്തമ്മക്കു തങ്കഅങ്കി സമര്‍പ്പിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment