Saturday, December 6, 2014

ചക്കുളത്തുകാവില്‍ ലക്ഷങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു...

ചക്കുളത്തുകാവില്‍ ലക്ഷങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു...

ആലപ്പുഴ: ചക്കുളത്തുകാവില്‍ ഭഗവതി കടാക്ഷത്തിന് ലക്ഷങ്ങള്‍ വെള്ളിയാഴ്ച പൊങ്കാല അര്‍പ്പിച്ചു. വ്യാഴാഴ്ച രാത്രിതന്നെ ക്ഷേത്ര പരിസരത്തും സമീപ പ്രദേശങ്ങളിലുമായി വ്രതവിശുദ്ധിയിലെത്തിയ സത്രീകള്‍ ഇടംപിടിച്ചിരുന്നു. ക്ഷേത്ര പരിസരത്തിനുപുറമേ, 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി 15 ലക്ഷത്തോളം ഭക്തര്‍ പൊങ്കാലയര്‍പ്പിക്കാനെത്തി.

രാവിലെ 8.30 ന് അഷ്ടദ്രവ്യഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന നടന്നു. ഒമ്പതിന് പൊങ്കാലയ്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലില്‍നിന്ന് പൊങ്കാല അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്‌നി പകര്‍ന്നു. 11 ന് 500 ലധികം വേദപണ്ഡിതന്‍മാരുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തരുടെ പൊങ്കാല നേദിച്ചു. ക്ഷേത്രത്തിലെ പന്ത്രണ്ട് നോമ്പ് ഉത്സവം ഡിസംബര്‍ 16 മുതല്‍ 27 വരെ നടക്കും. 19 നാണ് നാരീപൂജ.

No comments:

Post a Comment