കുന്നത്തൂര്‍പ്പാടി തിരുവപ്പനയുത്സവം നാളെ തുടങ്ങും......
കണ്ണൂര്‍: കുന്നത്തൂര്‍പ്പാടിയിലെ തിരുവപ്പനയുത്സവം വ്യാഴാഴ്ച തുടങ്ങും. ജനവരി 16-വരെയാണ് ഉത്സവം.പേര്‍ക്കുളത്തില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ്ഉത്സവാരംഭച്ചടങ്ങുകള്‍ നടക്കുക18-ന് രാവിലെ മുതല്‍ പുണ്യാഹം, ശുദ്ധി, വാസ്തുബലി, നെല്ലളവ്, ഉഷഃപൂജ, ഉച്ചപ്പൂജ എന്നിവ നടക്കും. വൈകിട്ട് 6.30-ഓടെ ദീപാരാധനയോടെ പാടിയില്‍ പ്രവേശിക്കല്‍ ചടങ്ങ് നടക്കും.തുടര്‍ന്ന് കരക്കാട്ടിടം വാണവര്‍, അടിയന്തരക്കാരായ അഞ്ചില്ലം അടിയാന്മാര്‍, കുടുപതി, കരുമന, തട്ടാന്‍, കൊല്ലന്‍, അഞ്ഞൂറ്റാന്‍, പെരുവണ്ണാന്‍, പണിക്കര്‍ എന്നിവര്‍ക്ക് വസ്ത്രം നല്കും. തന്ത്രി ചന്തനം, കോമരത്തച്ചനും അടിയന്തിരം തുടങ്ങാന്‍ കല്പന തുടങ്ങും. ഉത്സവകാലത്ത് പാടിയിലെത്തുന്നവര്‍ക്ക് ഉച്ചയ്ക്കും രാത്രിയും അന്നദാനമുണ്ടാകും. ജാതിമത പരിഗണനയില്ലാതെ എല്ലാവര്‍ക്കും പ്രവേശനമുള്ള സ്ഥലമാണ് കുന്നത്തൂര്‍പ്പാടി.
No comments:
Post a Comment