Monday, December 15, 2014

ഭക്തസഹസ്രങ്ങള്‍ വൈക്കത്തഷ്ടമി തൊഴുതു...

!!! ഓം നമഹ: ശിവായ !!!

ഭക്തസഹസ്രങ്ങള്‍ വൈക്കത്തഷ്ടമി തൊഴുതു...

വൈക്കം: ഓംകാരമന്ത്രങ്ങളുമായി ആയിരങ്ങള്‍, പ്രസിദ്ധമായ വൈക്കത്തഷ്ടമി തൊഴുതു. സ്വര്‍ണ പ്രഭാമണ്ഡലം ചാര്‍ത്തി സ്വര്‍ണ അങ്കി, സ്വര്‍ണ ചന്ദ്രക്കല, സ്വര്‍ണ പുഷ്്പങ്ങള്‍, മാലകള്‍, ഉദരബന്ധം എന്നിവകൊണ്ട് അലങ്കരിച്ച, അഭീഷ്ടകാര്യസിദ്ധിദായകനായ വൈക്കത്തപ്പനെ തൊഴാന്‍ ഭക്തര്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ കാത്തുനിന്നു. വൃശ്ചികമാസത്തിലെ അഷ്ടമി നാളില്‍ മഹാദേവന്‍ പാര്‍വതീദേവീസമേതനായി എത്തി വ്യാഘ്രപാദ മഹര്‍ഷിക്ക് ദര്‍ശനം നല്‍കിയ പുണ്യമുഹുര്‍ത്തമാണ് വൈക്കത്തഷ്ടമി. പുലര്‍ച്ചെ 2.30 ന് മേല്‍ശാന്തി നടതുറന്ന് ഉഷഃപൂജ, എതൃത്ത് പൂജ എന്നിവയ്ക്കുശേഷം വീണ്ടും 4.30 ന് അഷ്ടമിദര്‍ശനത്തിനുവേണ്ടി നട തുറന്നു. വൈക്കം മഹാദേവക്ഷേത്രത്തിന്റെ നാലു ഗോപുരങ്ങളില്‍നിന്നും കിലോമീറ്ററുകളോളം ഭക്തജനനിര നീണ്ടു. 11.30 വരെ ദര്‍ശനം തുടര്‍ന്നു. വൈകീട്ട് 6.30ന് നടന്ന ഹിന്ദുമത കണ്‍െവന്‍ഷന്‍ ജസ്റ്റിസ് ടി.ആര്‍.രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു. രാത്രി 11ന് ദാരികാസുരനിഗ്രഹംകഴിഞ്ഞ് ആരവങ്ങളോടുകൂടി വൈക്കത്തപ്പന്റെ പുത്രനായ ഉദയനാപുരത്തപ്പന്റെ വരവും തുടര്‍ന്ന് അഷ്ടമിവിളക്കും നടന്നു.

No comments:

Post a Comment