Tuesday, December 16, 2014

കണ്ണനുമുന്നില്‍ മിഠായികൊണ്ട് തുലാഭാരം...

കണ്ണനുമുന്നില്‍ മിഠായികൊണ്ട് തുലാഭാരം...

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ശനിയാഴ്ച രണ്ടു ഭക്തര്‍ മിഠായികൊണ്ട് തുലാഭാരം വഴിപാട് നടത്തി.
പ്രമുഖ വ്യവസായി പി.എന്‍.സി. മേനോന്‍ മില്‍ക്കിബാര്‍ മിഠായി കൊണ്ട് നടത്തിയ തുലാഭാരത്തിന് 75 കിലോ വേണ്ടിവന്നു. പി.എന്‍.സി. മേനോന്‍ 2006-ല്‍ സ്വര്‍ണ്ണംകൊണ്ട് തുലാഭാരം വഴിപാട് നടത്തിയിരുന്നു.
കീര്‍ത്തി എന്ന പെണ്‍കുട്ടിയും ശനിയാഴ്ച മിഠായികൊണ്ട് തുലാഭാരം വഴിപാട് നടത്തി. 40 കിലോ മിഠായി തുലാഭാരത്തട്ടില്‍ വെച്ചു. മിഠായി ലേലം ചെയ്യും.

No comments:

Post a Comment