Thursday, December 18, 2014

ശബരിമല വരുമാനം 100 കോടി കവിഞ്ഞു...

ശബരിമല വരുമാനം 100 കോടി കവിഞ്ഞു...

ശബരിമല: ശബരിമല മകരവിളക്ക് ഉത്സവത്തിന് ഇനിയും ഒരുമാസത്തിലധികം ശേഷിക്കെ, ശബരിമലയിലെ വരുമാനം 100 കോടി കവിഞ്ഞു. നടതുറന്ന് 30 ദിവസം പിന്നിട്ടപ്പോള്‍ വരുമാനം 105,30,95,190 രൂപയിലെത്തി.
കഴിഞ്ഞ വര്‍ഷം ഈസമയത്ത് 91,38,41,604 രൂപയായിരുന്നു വരുമാനം. മണ്ഡല ഉത്സവത്തിനു മുമ്പായി ഇത്രയും വലിയ തുക കാണിക്കയായി ലഭിക്കുന്നത് ഇതാദ്യമായാണ്. അരവണ വില്പനയിലൂടെ മാത്രം 42 കോടി 29 ലക്ഷം രൂപ ലഭിച്ചു. അരവണവില്പനയിലും െറക്കോഡ് വര്‍ദ്ധനയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 30 കോടി 80 ലക്ഷമായിരുന്നു ഈസമയത്തെ വില്പന. ഈവര്‍ഷം മുപ്പത് ദിവസത്തിനുള്ളില്‍ രണ്ടുതവണ അരവണവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒരാള്‍ക്ക് 50 ടിന്‍ മാത്രം നല്‍കുമെന്ന് നിജപ്പെടുത്തിയിരുന്നത് കഴിഞ്ഞദിവസം വീണ്ടും 30 ടിന്നായി കുറച്ചു.

No comments:

Post a Comment