പഞ്ചരത്‌ന കീര്‍ത്തനാലാപനവും ഗജരാജന്‍ അനുസ്മരണവും നാളെ...
ഗുരുവായൂര്‍: ദശമി ദിനമായ തിങ്കളാഴ്ച ഗുരുവായൂരില്‍ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണവും ചെമ്പൈ സംഗീതോത്സവത്തിലെ സവിശേഷ പ്രാധാന്യമുള്ള പഞ്ചരത്‌ന കീര്‍ത്തനാലാപനവും നടക്കും.
രാവിലെ 9 മുതല്‍ 10 വരെ പ്രശസ്തരായ സംഗീതജ്ഞര്‍ ഒന്നിച്ചിരുന്ന് ത്യാഗരാജ സ്വാമികളുടെ അഞ്ച് കീര്‍ത്തനങ്ങളാണ് പാടുക. സൗരാഷ്ട്ര രാഗത്തില്‍ 'ശ്രീ ഗണപതീം 'എന്ന കീര്‍ത്തനത്തിനുശേഷം നാട്ടരാഗത്തില്‍ 'ജഗദാനന്ദ കാരക', ഗൗള രാഗത്തില്‍ ' ദുഡുകുഗല', ആരഭിയില്‍ 'സാധിംജനേ..', വരാളിയില്‍ 'കനകരുചിര' ശ്രീരാഗത്തില്‍ ' എന്തരോ മഹാനുഭാവുലൂ..' എന്നീ കീര്‍ത്തനങ്ങളാണ് പ്രഗത്ഭരുടെ കണ്ഠങ്ങളില്‍ നിന്ന് ഒഴുകിയെത്തുക. തെക്കേ നടയില്‍ ശ്രീവത്സം അങ്കണത്തിലെ ഗജരാജ പ്രതിമയ്്ക്കു മുന്നില്‍ കേശവന്‍ അനുസ്മരണം പത്തുമണിയോടെ നടക്കും. തിരുവെങ്കിടം ക്ഷേത്രസന്നിധിയില്‍ നിന്ന്് ആനകള്‍, വാദ്യം എന്നിവയോടെ ഘോഷയാത്ര എത്തും. ഗുരുവായൂര്‍ പത്മനാഭന്‍, വലിയകേശവന്‍, ഇന്ദ്രസെന്‍, നന്ദിനി, കണ്ണന്‍, ദേവി, വിഷ്ണു, വിനായകന്‍, അച്യുതന്‍, ശ്രീധരന്‍, ഗോപിക്കണ്ണന്‍, ജൂനിയര്‍ അച്യുതന്‍, ചെന്താമരാക്ഷന്‍, ശേഷാദ്രി, ഗജേന്ദ്ര, ദാമോദര്‍ ദാസ്, രവികൃഷ്ണന്‍, രാജശേഖരന്‍, കേശവന്‍കുട്ടി, ബല്‍റാം എന്നീ 20 ഗജവീരന്‍മാരാണ് കേശവനെ പ്രണമിക്കാനെത്തുന്നത്.
No comments:
Post a Comment