Monday, December 22, 2014

പെരളശ്ശേരി ക്ഷേത്രോത്സവത്തിന് കൊടിയേറി

പെരളശ്ശേരി ക്ഷേത്രോത്സവത്തിന് കൊടിയേറി

പെരളശ്ശേരി (കണ്ണൂർ): പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവത്തിന് ശനിയാഴ്ച രാത്രി കൊടിയേറി.
ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രം തന്ത്രി ഇരുവേശി പുടവരില്ലത്ത് ഹരിജയന്തന്‍ നമ്പൂതിരിയാണ് കൊടി ഉയര്‍ത്തിയത്.
ഉത്സവ ദിവസങ്ങളില്‍ ഉച്ചയ്ക്ക് പ്രസാദസദ്യ, വൈകിട്ട് തായമ്പക, രാത്രി തിടമ്പുനൃത്തം എന്നിവയുണ്ടാകും.
ഏഴുദിവസത്തെ ഉത്സവം 27-ന് രാവിലെ കൊടിയിറങ്ങും.

No comments:

Post a Comment