ശബരിമല: ശബരിമലയിലെ മണ്ഡലകാല മകരവിളക്ക് ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഗൂഢനീക്കം നടത്തുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ഭാരവാഹികള്‍ ആരോപിച്ചു.
അരവണ ഉല്പാദനം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാലാണ് അരവണ വിതരണം അവതാളത്തിലായത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ അറിയിക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മീഷണര്‍ മണ്ഡല മകരവിളക്ക് കാലം പൂര്‍ണമായും ശബരിമലയില്‍ ക്യാമ്പ് ചെയ്ത് സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം നിര്‍വഹിക്കണം. ശബരിമല ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനം പരാജയമായിരുന്നുവെന്ന് സമിതി ചെയര്‍മാന്‍തന്നെ സമ്മതിച്ച സാഹചര്യത്തില്‍ സമിതി പിരിച്ചുവിടണമെന്ന് യൂണിയന്‍ നേതാക്കളായ കെ.പി.മധുസൂദനന്‍പിള്ള, മാന്നാര്‍ വിജയകുമാര്‍, ബി.രാജശേഖരന്‍, പ്രേംജിത്ത്ശര്‍മ എന്നിവര്‍ ആവശ്യപ്പെട്ടു.
ശബരിമലയിലും നിലയ്ക്കലിലും ഭീമമായ കറന്റ് ചാര്‍ജ് ഈടാക്കുന്ന വൈദ്യുതി ബോര്‍ഡിനെ പൂര്‍ണമായും ഒഴിവാക്കി ദേവസ്വം ബോര്‍ഡ് നേരിട്ട് ജനറേറ്ററുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കണം. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
Monday, December 22, 2014
ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഗൂഢാലോചന നടത്തുന്നു- ദേവസ്വം എംപ്ലോയീസ് യൂണിയന്‍...
Subscribe to:
Post Comments (Atom)
No comments:
Post a Comment