സംഗീതജ്ഞര്‍ ഒന്നിച്ചുപാടി; 'കരുണചെയ്വാനെന്തു താമസം കൃഷ്ണാ...
!!! ചെമ്പൈ സംഗീതോത്സവത്തിന് സമാപനം !!!
ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവ വേദിയില്‍ കേരളത്തിലെ മുതിര്‍ന്ന സംഗീതജ്ഞര്‍ ഒന്നിച്ചിരുന്ന് പാടി; 'കരുണചെയ്വാനെന്തു താമസം കൃഷ്ണാ...'
സദസ്സും ആ ഇഷ്ടകീര്‍ത്തനം ഏറ്റുപാടിയതോടെ 15 ദിവസം നീണ്ട ചെമ്പൈ സംഗീതോത്സവത്തിന് ചൊവ്വാഴ്ച രാത്രി തിരശ്ശീല വീണു.
ഹംസധ്വനി രാഗത്തില്‍ 'വാതാപി ഗണപതിം..., നാട്ടയില്‍ 'രക്ഷമാം ശരണാഗതം...', ഹംസാനന്ദിയില്‍ 'പാവനഗുരു...' എന്നീ കീര്‍ത്തനങ്ങളായിരുന്നു ആദ്യം പാടിയത്. തുടര്‍ന്ന് യദുകുലകാംബോജി രാഗത്തില്‍ 'കരുണ ചെയ്വാനെന്തു...'വിനു ശേഷം 'പവമാന...' മംഗളഗാനവും ആലപിച്ചപ്പോള്‍ സദസ്സാകെ സംഗീതഭക്തിയിലായി.
ടി.വി. ഗോപാലകൃഷ്ണന്‍, കെ.ജി. ജയന്‍, മണ്ണൂര്‍ രാജകുമാരനുണ്ണി, പാലാ സി.കെ. രാമചന്ദ്രന്‍ തുടങ്ങിയവരായിരുന്നു സമാപന കീര്‍ത്തനത്തിന് മുന്‍നിരയിലുണ്ടായിരുന്നത്. സമാപനത്തിന് മുമ്പുള്ള റിലേയില്‍ ടി.വി. ഗോപാലകൃഷ്ണന്‍, എ.ഇ. വാമനന്‍ നമ്പൂതിരി, കെ.ജി. ജയന്‍ എന്നിവരുടെ കച്ചേരിയും സി.എസ്. അനൂപിന്റെ വയലിന്‍ കച്ചേരിയും ഉണ്ടായി. രാവിലെ സി.എസ്. സജീവ്, ഗീതാദേവി വാസുദേവന്‍, ലക്ഷ്മി കൃഷ്ണകുമാര്‍, ഡോ. എന്‍. മിനി - എന്‍. പ്രിയദര്‍ശിനി, ഡോ. ഗുരുവായൂര്‍ മണികണ്ഠന്‍, ഡോ. ഇ.എന്‍. സജിത്ത്, മാതംഗി സത്യമൂര്‍ത്തി, പി.എസ്. സീതാലക്ഷ്മി, ചെങ്കോൈട്ട ഹരിഹരസുബ്രഹ്മണ്യം, അരൂര്‍ പി.കെ. മനോഹരന്‍, ആനയടി ധനലക്ഷ്മി എന്നിവരാണ് ആകാശവാണി റിലേയില്‍ പാടിയത്.
ഏകാദശി മാഹാത്മ്യവും ചെമ്പൈ സംഗീതോത്സവവും കോര്‍ത്തിണക്കി ഡോ. സുധ രമേശന്‍ രചിച്ച് രമേശന്‍ വി. പുന്നയൂര്‍ക്കുളം ചിട്ടപ്പെടുത്തിയ ഗുരുപവനപുരേശ പഞ്ചരത്‌നത്തിലെ 'എന്തൊരു മഹിതഭാഗ്യമേ...' കീര്‍ത്തനാലാപനം സദസ്സിന്റെ ശ്രദ്ധ പിടിച്ചുപ്പറ്റി.
No comments:
Post a Comment