സന്താനസൗഭാഗ്യം നല്‍കുന്ന വാനൂര്‍ മുല്ലക്കല്‍ അയ്യപ്പക്ഷേത്രം...
ആലത്തൂര്‍: വാനൂര്‍ മുല്ലക്കല്‍ ധര്‍മശാസ്താവ് സന്താന സൗഭാഗ്യവും സമൃദ്ധിയും ദേശമക്കള്‍ക്ക് പകരുന്ന ദിവ്യചൈതന്യമാണ്. അയ്യപ്പസേവാസംഘത്തിന്റെ ഭജനമഠമായി 20വര്‍ഷം മുമ്പാണ് ക്ഷേത്രത്തിന് തുടക്കം. 18വര്‍ഷം മുമ്പ് ക്ഷേത്രം നിര്‍മിച്ചു. കിഴക്കോട്ട് ദര്‍ശനാഭിമുഖമാണ് ക്ഷേത്രം. ചോറൂണിനും വിശിഷ്ടയിടമായി ഭക്തര്‍ വിശ്വസിക്കുന്നു.
ആഴ്ചയിലൊരിക്കല്‍ ഭജനയുണ്ടാകും. ബുധനും ശനിയും ക്ഷേത്രദര്‍ശനത്തിന് ഉത്തമമാണ്. എല്ലാ മലയാളമാസം ഒന്നാം തീയതിയും 11 അഭിഷേകത്തോടെയാണ് പൂജ. മണ്ഡലകാലത്ത് 41 ദിവസം വിശേഷാല്‍പൂജ നടത്തിവരുന്നു. ക്ഷേത്രത്തില്‍ അയ്യപ്പന്‍പാട്ട് നടത്തി. കെട്ടുനിറച്ച് ശബരിമലദര്‍ശനത്തിന് പോകുന്നതാണ് നാട്ടുകാരുടെ പതിവ്. വൃശ്ചികമാസത്തിലെ ഉത്രാടംനാളിലാണ് പ്രതിഷ്ഠാദിനം. ഉപദേവപ്രതിഷ്ഠ ഗണപതിയാണ്. നെയ്യഭിഷേകത്തിനായി വഴിപാട് കഴിക്കാന്‍ ദമ്പതിമാര്‍ എത്താറുണ്ട്.
എം. രാമചന്ദ്രന്‍നായര്‍ പ്രസിഡന്റും കെ.ശബരിഗിരീശന്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. വേണുഗോപാല്‍ എമ്പ്രാന്തിരിയാണ് മേല്‍ശാന്തി. വിശ്വാസികളുടെയും ഭരണസമിതിയുടെയും പരിശ്രമത്തില്‍ ക്ഷേത്രകാര്യങ്ങള്‍ ഭംഗിയായി നടക്കുന്നു.
പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയില്‍ ആലത്തൂര്‍ സ്വാതിജങ്ഷന് സമീപം വാനൂര്‍ ജങ്ഷനില്‍നിന്ന് അരക്കിലോമീറ്റര്‍ തെക്കോട്ട് സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.
No comments:
Post a Comment