Tuesday, December 16, 2014

കുചേലദിനം നാളെ

ധനു മാസത്തിലെ മുപ്പട്ട്  ബുധനാഴ്ചയാണ് കുചേല ദിനമായി ആചരിക്കുന്നത് .

സതീര്‍ത്യനായിരുന്ന ശ്രീകൃഷ്ണനെ കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സുദാമാവ് ദ്വാരകയില്‍ എത്തുന്നു.
ദാരിദ്ര്യ ശമനത്തിന് സഹായം അഭ്യര്‍ഥിക്കാന്‍ വന്ന കുചേലനായ സുദാമാവ്  കൃഷ്ണ ദര്‍ശനത്തില്‍ മനം നിറഞ്ഞ്  ഒന്നും ചോദിക്കാതെ വെറും കൈയ്യോടെ മടങ്ങുന്നു.

താന്‍ കാഴ്ചയായി കൊണ്ടുവന്ന അവില്‍ കൃഷ്ണന്‍ സ്വാദോടെ ഭക്ഷിച്ചതില്‍ തന്നെ അദ്ദേഹം കൃതാര്‍ഥനായി.
തിരികെ ഗൃഹത്തിലെത്തിയ കുചേലന്‍ തന്‍റെ ദാരിദ്ര്യമെല്ലാം ഭഗവാന്‍ മാറ്റിയതറിഞ്ഞു ഭക്തി പുളകിതനാകുന്നു.

ഈ ദിവ്യ സംഭവത്തിന്റെ സ്മരണക്കായാണ് എല്ലാ വര്‍ഷവും കുചേലദിനം ആചരിക്കുന്നത്.
ഗുരുവായൂരില്‍ അവില്‍ നിവേദ്യം ഈ ദിവസത്തെ പ്രധാന വഴിപാടായി നടത്തുന്നു.

ഒന്നും ചോദിച്ചില്ലെങ്കിലും എല്ലാം അറിഞ്ഞു തരാന്‍ ഗുരുവായൂരപ്പനല്ലാതെ മറ്റാര്‍ക്ക് കഴിയും?

കൃഷ്ണാ....ഗുരുവായൂരപ്പാ........

1 comment: