!!! സ്വാമിയേ ശരണമയ്യപ്പാ !!!
പതിനെട്ടാംപടിയുടെ വാതിലിന് 600 കിലോ പിത്തള...
ശബരിമല: പതിനെട്ടാംപടിക്ക് സ്ഥാപിക്കുന്ന പുതിയ വാതിലിന് ഉപയോഗിക്കുന്നത് 600 കിലോയോളം പിത്തള. മുംബൈയില്‍നിന്ന് ശബരിമലയ്ക്കായി പ്രത്യേകം വരുത്തിയ പിത്തളയാണ് ഉപയോഗിച്ചത്. ശബരിമലയില്‍ വെല്‍ഡിങ് പണികള്‍ നടത്തുന്ന പന്തളം നെടിയകാല തെക്കേതില്‍ സുബ്രഹ്മണ്യമാണ് പുതിയ വാതിലിന്റെ പണി പൂര്‍ത്തീകരിച്ചത്. 15 കൊല്ലമായി ബോര്‍ഡിന്റെ പണികള്‍ക്ക് സന്നിധാനത്ത് എത്താറുള്ള സുബ്രഹ്മണ്യന്‍, രണ്ടാഴ്ചകൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്.
ബംഗ്ലൂരു എസ്.എം. എന്റര്‍പ്രൈസസാണ് സ്‌പോണ്‍സര്‍. നാലേമുക്കാല്‍ ലക്ഷത്തോളം രൂപ െചലവുവരും. സ്റ്റീല്‍പൈപ്പ് ഉപയോഗിച്ച് ബലപ്പെടുത്തിയ ശേഷമാണ് പിത്തളയിലുള്ള ഗ്രില്‍ രൂപത്തിലുള്ള ഗേറ്റ് പണിതത്. മകരവിളക്ക് കഴിഞ്ഞ് നടയടച്ചാല്‍ പൂര്‍ത്തീകരിക്കുമെന്ന് സുബ്രഹ്മണ്യം പറഞ്ഞു.
No comments:
Post a Comment