അയ്യപ്പന് കാണിക്കയായി സ്വര്‍ണകിരീടം...
ശബരിമല: അയ്യപ്പന് കാണിക്കയായി സ്വര്‍ണകിരീടം. കര്‍ണാടക സ്വദേശിയായ ഉമേഷ് ഷെട്ടിയാണ് 110 ഗ്രാമിന്റെ കിരീടം സമര്‍പ്പിച്ചത്. 3,70,000 രൂപ വിലവരുന്ന കിരീടം മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി.
ശബരിമലയില്‍ മഴ..
ശബരിമല: സന്നിധാനത്തും പമ്പയിലും ബുധനാഴ്ച ഏറെനേരം മഴ പെയ്തു. വൈകീട്ട് നാലുമണിയോടെ തുടങ്ങിയ മഴ രാത്രിയും തുടരുകയാണ്. മല ചവിട്ടുന്ന തീര്‍ഥാടകര്‍ക്ക് ഇത് ബുദ്ധിമുട്ടായി. സന്നിധാനത്ത് വലിയ നടപ്പന്തലും വിരിപ്പന്തലുകളും സ്വാമിമാരെക്കൊണ്ട് നിറഞ്ഞു. വിരിവയ്ക്കാനിടമില്ലാതെ തീര്‍ഥാടകര്‍ ബുദ്ധിമുട്ടി.
No comments:
Post a Comment