ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ അഞ്ചിന്....
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബര്‍ അഞ്ചിന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9ന് ശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ തിരുമേനി അഗ്നി പകരും. 9.30ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. മാതാ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി ദീപം തെളിയിക്കും.
വൈകീട്ട് ആറിന് സംസ്‌കാരികസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ക്ഷേത്രകാര്യദര്‍ശി മണിക്കുട്ടന്‍ തിരുമേനി, അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment