അയ്യപ്പന്മാരുടെ സൗജന്യ അന്നത്തിന് പിഴയിട്ട് ദേവസ്വം ബോര്‍ഡ്...
അയ്യപ്പസേവാസമാജത്തിന്റെ അന്നദാനത്തിന് കടുത്ത നിബന്ധനകള്‍
ശബരിമല: സന്നിധാനത്ത് അയ്യപ്പസേവാസമാജം നടത്തുന്ന അന്നദാനത്തിന് കടുത്ത നിബന്ധനകളുമായി ദേവസ്വം ബോര്‍ഡ്. ദിവസം പതിനായിരം രൂപവീതം ബോര്‍ഡിലേക്ക് കെട്ടിവെക്കണം എന്നതാണ് നിബന്ധന. ജനവരി 10 മുതല്‍ 14 വരെ ഈ തുക ലക്ഷം രൂപയായിരിക്കുമെന്നും ബോര്‍ഡിനുവേണ്ടി കമ്മീഷണര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് സമാജത്തിന് ബോര്‍ഡ് നോട്ടീസ് നല്‍കി.
ശുചീകരണത്തിന് സെക്യൂരിറ്റിയായി ലക്ഷം രൂപ കെട്ടിവെക്കണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, കഴിഞ്ഞദിവസം സമാജത്തിന്റെ അന്നദാനമണ്ഡപത്തിലേക്കുള്ള വെള്ളം നല്‍കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
സമാജം നടത്തുന്ന അന്നദാനത്തെ ഇല്ലാതാക്കാനുള്ള നടപടികളാണ് ബോര്‍ഡ് നടത്തുന്നതെന്ന് അയ്യപ്പസേവാസമാജം ആരോപിച്ചു. മറ്റു സന്നദ്ധസംഘടനകള്‍ക്കൊന്നും ബാധകമല്ലാത്ത നിബന്ധനകളാണ് സമാജത്തിനുമേല്‍ അടിച്ചേല്പിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
24 മണിക്കൂറും അന്നദാനം നടത്തുന്ന സംഘടനയാണ് അയ്യപ്പസേവാസമാജം.
No comments:
Post a Comment