Tuesday, November 11, 2014

ശബരിമല: അരവണശേഖരം 20 ലക്ഷം; അപ്പം നിര്‍മ്മാണം നാളെ തുടങ്ങും...

ശബരിമല: അരവണശേഖരം 20 ലക്ഷം; അപ്പം നിര്‍മ്മാണം നാളെ തുടങ്ങും...

ശബരിമലയില്‍ 22 കോടിയുടെ മാലിന്യസംസ്‌കരണ പ്ലാന്റ് പൂര്‍ണതയിലേക്ക്‌...

ശബരിമല: മണ്ഡല മഹോത്സവത്തിന് നടതുറക്കാന്‍ നാലുനാള്‍മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ അരവണശേഖരം 20 ലക്ഷം ടിന്‍ ആയി. അപ്പം നിര്‍മ്മാണം ബുധനാഴ്ച ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍ പറഞ്ഞു.
നടതുറക്കുമ്പോള്‍ അഞ്ചുലക്ഷം കവര്‍ അപ്പമാണ് കരുതല്‍ ശേഖരം പ്രതീക്ഷിക്കുന്നത്. അരവണ 30 ലക്ഷം ടിന്‍ ഉണ്ടാകും. പ്രസാദ നിര്‍മ്മാണത്തിനുള്ള എല്ലാ അസംസ്‌കൃത സാധനങ്ങളും സന്നിധാനത്ത് ആവശ്യത്തിന് ശേഖരമുണ്ട്.

ശബരിമലയില്‍ 22 കോടിയുടെ മാലിന്യസംസ്‌കരണ പ്ലാന്റ് പൂര്‍ണതയിലേക്ക്‌...

ശബരിമല: തീര്‍ഥാടനകാലം ഉണരാന്‍ നാലുനാള്‍മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ മാലിന്യസംസ്‌കരണപ്ലാന്റിന്റെ പണികള്‍ വേഗത്തിലായി. ഡിസംബറില്‍ ഉദ്ഘാടനം നടത്തുകയാണ് ലക്ഷ്യം. വിവിധ നിയമസഭാ പരിസ്ഥിതിസമിതികള്‍ നിര്‍ദേശിച്ചതും പരിസ്ഥിതി, വനം വകുപ്പുകള്‍ ശുപാര്‍ശചെയ്തതുമായ പദ്ധതി തീരുന്നതോടെ പമ്പാനദി മലിനമാകുന്നത് തടയപ്പെടും. സന്നിധാനത്തെ മുഴുവന്‍ മനുഷ്യമാലിന്യവും സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. 22.7 കോടിയുടേതാണ് പദ്ധതി.
50 ലക്ഷം ലിറ്റര്‍ മാലിന്യം ദിവസം സംസ്‌കരിക്കാന്‍ ഇവിടെ സാധിക്കും. മുമ്പ് മാലിന്യം ഞുണങ്ങാര്‍വഴി പമ്പയില്‍ കലരുന്നത് വലിയ ആരോഗ്യഭീഷണി ഉയര്‍ത്തിയിരുന്നു. മാലിന്യം ശേഖരിച്ച് എത്തിക്കുന്ന കുഴലുകള്‍ പാകുന്ന ജോലികള്‍ 99 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞെന്ന്, ജോലി ഏറ്റെടത്ത വാസ്‌കോ കന്പനി അധികൃതര്‍ പറഞ്ഞു. ടാങ്കിന്റെ പണി രണ്ടാഴ്ചകൊണ്ട് പൂര്‍ത്തിയാക്കും എന്നാണ് അവര്‍ പറയുന്നത്. പ്ലാന്റിലേക്കുള്ള യന്ത്രങ്ങള്‍ 10 ദിവസത്തിനകം എത്തിക്കും. ഇവയേറെയും അമേരിക്ക, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഇവ സ്ഥാപിക്കാന്‍ നാലുദിനംവരെ വേണ്ടിവരും.
പ്ലാന്റ് പണിക്ക് പാറ പൊട്ടിക്കുന്നതുസംബന്ധിച്ച തടസ്സമാണ് പണി ഇത്രയും വൈകിച്ചത്. രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് സപ്തംബര്‍വരെ പൊട്ടിക്കല്‍ നടത്തിയത്. വനംവകുപ്പിന്റെ പ്രത്യേക അനുമതി മുഖ്യമന്ത്രി ഇടപെട്ട് നല്‍കിയതിനുശേഷമാണ് നിയന്ത്രിത സ്‌ഫോടനത്തിന് തുടക്കമിട്ടത്. യഥാര്‍ഥത്തില്‍ തുലാമാസപൂജാ സമയത്തുതന്നെ കമ്മീഷന്‍ചെയ്യാമായിരുന്ന ജോലിയാണ് രണ്ടുമാസംകൂടി വൈകിയത്. കരാര്‍ കാലാവധി 2015 ജൂണ്‍വരെയാണ്.
ഭക്തരും പരിസ്ഥിതിസ്‌നേഹികളും ഏറെനാളായി കാത്തിരുന്ന പദ്ധതി പൂര്‍ത്തിയാകുന്നത് സ്വപ്‌നസാക്ഷാത്കാരമാണെന്ന് ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പമ്പയിലെ പ്ലാന്റിന്റെ ശേഷി കൂട്ടുന്ന ജോലികളും ഉടന്‍ നടപ്പാക്കുന്നതോടെ നദി പൂര്‍ണമായും മാലിന്യമുക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.

For more updates,pls visit & like the below page https://www.facebook.com/unniikannan

No comments:

Post a Comment