സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത യജ്ഞം നാളെ മുതല്‍...
ഗുരുവായൂര്‍: കൃഷ്ണയാനം സപ്താഹസമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന് ഞായറാഴ്ച ഗുരുവായൂര്‍ നഗരസഭാ ടൗണ്‍ ഹാളില്‍ തുടങ്ങുമെന്ന് ഭാരവാഹികളായ കാത്തോളില്‍ ചന്ദ്രമോഹന്‍, എം.ആര്‍.കെ. മേനോന്‍, ജയന്‍ ആലാട്ട്, കെ.എസ്. ശ്രീനിവാസന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം നിര്‍വ്വഹിക്കും. ദിവസവും രാവിലെ 5.30 മുതല്‍ വൈകുന്നേരം ആറുവരെയാണ് സപ്താഹം. സപ്താഹത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ലഘു ഭക്ഷണവും അന്നദാനവും നല്‍കും.
No comments:
Post a Comment