!!! ഓം സ്വാമിയേ ശരണം അയ്യപ്പാ !!!
അയ്യപ്പസേവാസമാജത്തിന്റെ അന്നദാനം: നിയന്ത്രണം ഏര്‍പ്പെടുത്തിയത് പിന്‍വലിച്ചു....
ശബരിമല: അയ്യപ്പസേവാസമാജം നടത്തിവന്ന അന്നദാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം റദ്ദാക്കി. അന്നദാനം നടത്തുന്ന പ്രസ്ഥാനത്തിന് പിഴ ചുമത്തുന്ന തീരുമാനം 'മാതൃഭൂമി'യാണ് പുറത്തുകൊണ്ടുവന്നത്. തീരുമാനം വിവാദമായതോടെ ഇത് വേണ്ടെന്നുവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അസി. കമ്മീഷണര്‍ ഒപ്പിട്ടുനല്‍കിയ ഉത്തരവ് പിന്‍വലിക്കാനും ആദ്യം അടച്ച പണം മടക്കിനല്‍കാനും തീരുമാനമായി.
ശബരിമല അയ്യപ്പസേവാസമാജം അന്നദാനം നടത്തുന്നതിന് ദിവസം പതിനായിരം രൂപ പ്രകാരം ബോര്‍ഡിന്റെ അന്നദാനഫണ്ടിലേക്ക് അടയ്ക്കണം എന്നായിരുന്നു ആദ്യ നിബന്ധന. മകരവിളക്ക് സമയത്ത് നാലുദിവസം ലക്ഷം രൂപ അടയ്ക്കണം എന്നും പറഞ്ഞു. സുരക്ഷാനിക്ഷേപമായി ആദ്യം ലക്ഷം രൂപ കെട്ടിവച്ചിട്ടുവേണം സംഘടന അന്നദാനം തുടങ്ങാനെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. പതിനായിരം രൂപ സംഘടന ആദ്യ നാള്‍ കെട്ടിവച്ചു. നട തുറക്കുന്നതിന് രണ്ടുനാള്‍ മുമ്പ് ഇവര്‍ക്ക് വെള്ളം നല്‍കുന്നത് റദ്ദാക്കിയിരുന്നു. 24 മണിക്കൂര്‍ അന്നദാനം നടത്തിവന്ന പ്രസ്ഥാനത്തിന് പിഴ മാതൃകയില്‍ തുക ഈടാക്കാനുള്ള തീരുമാനം വലിയ പ്രതിഷേധമുയര്‍ത്തി.
ഇങ്ങനെയൊരു തീരുമാനം ബോര്‍ഡ് അറിഞ്ഞിട്ടില്ലെന്ന് അംഗങ്ങള്‍ പ്രതികരിച്ചു. കമ്മീഷണറും ഇതുതന്നെയാണ് പറഞ്ഞത്. ഉത്തരവ് റദ്ദാക്കാനും അന്നദാനം സുഗമമായി തുടരാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ കമ്മീഷണര്‍ നല്‍കി. അന്യസംസ്ഥാനങ്ങളില്‍നിന്ന് അന്നദാനം നടത്താന്‍ എന്ന രീതിയില്‍ എത്തുന്ന വ്യാജന്‍മാരെ തടയാനുള്ള നിര്‍ദ്ദേശങ്ങളാണ് ഉത്തരവില്‍ ഉണ്ടായിരുന്നതെന്നും അത് സമാജത്തിന് നല്‍കേണ്ടതായിരുന്നില്ലെന്നും അധികാരികള്‍ പറഞ്ഞു.
https://www.facebook.com/unniikannan
No comments:
Post a Comment