Saturday, November 15, 2014

ശബരിമല ക്ഷേത്രം 16ന് തുറക്കും...

!!! സ്വാമിയേ ശരണം അയ്യപ്പാ !!!

ശബരിമല ക്ഷേത്രം 16ന് തുറക്കും...

ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന മഹോത്സവത്തിനായി ശബരിമല ധര്‍മശാസ്താക്ഷേത്രം 16ന് ഞായറാഴ്ച വൈകീട്ട് 5.30ന് തുറക്കും. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം നടക്കും. 17 മുതല്‍ പതിവുപൂജകളും നെയ്യഭിഷേകവും ആരംഭിക്കും. 41 ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 27ന് മണ്ഡലപൂജ നടത്തും.
ഡിസംബര്‍ 27ന് ഉച്ചപൂജയാണ് മണ്ഡലപൂജ. അതുകഴിഞ്ഞ് അന്ന് രാത്രി 10ന് നടയടയ്ക്കും. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകീട്ട് 5.30ന് വീണ്ടും നട തുറക്കും. ജനവരി 14നാണ് മകരവിളക്ക് ഉത്സവം. തുടര്‍ന്ന് 5 ദിവസംകൂടി തുറന്നിരിക്കും. 20ന് രാവിലെ 7ന് നട അടയ്ക്കും.

No comments:

Post a Comment