!!! ഓം നമോ നാരായണായ !!!
ഏകാദശിനാളില്‍ ദേവസ്വത്തിന്റെ ഗീതാദിനാചരണം...
ഗുരുവായൂര്‍: ഏകാദശി മഹോത്സവ ദിവസമായ ഡിസംബര്‍ രണ്ടിന് ഗീതാദിനമായി ദേവസ്വം ആഘോഷിക്കും.
തേര്‍ത്തടത്തില്‍ തളര്‍ന്നുവീണ അര്‍ജ്ജുനന് സര്‍വ്വോപനിഷദ് സാരമായ ''ഗീത'' ഭഗവാന്‍ ഉപദേശിച്ച സുദിനം കൂടിയാണ് ഗുരുവായൂര്‍ ഏകാദശി എന്നാണ് വിശ്വാസം.
കൂത്തമ്പലത്തില്‍ പുലര്‍ച്ചെ മുതല്‍ ഗീതാപാരണയവും പ്രഭാഷണവും നാമജപവും നടക്കും. സന്ധ്യയ്ക്ക് ഗുരുവായൂരപ്പ സന്നിധിയില്‍നിന്ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് നാമജപഘോഷയാത്രയും ഉണ്ടാകും. ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി നേതൃത്വം നല്‍കും. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലേക്ക് രഥഘോഷയാത്രയും നടക്കും.
No comments:
Post a Comment