!!! സ്വാമിയേ ശരണം അയ്യപ്പാ !!!
ശബരിമലയില്‍ പുതുതിളക്കത്തോടെ 'തത്ത്വമസി'...
ശബരിമല: ശബരിമലയുടെ മുഖശ്രീയായ തത്ത്വമസിക്ക് പുതുതിളക്കം. ആറുലക്ഷം രൂപ ചെലവില്‍ സ്വര്‍ണം പൊതിഞ്ഞ തത്ത്വമസി ക്ഷേത്രപൂമുഖത്ത് കൂടുതല്‍ ശോഭ പരത്തുന്നു. മൂന്നുവര്‍ഷത്തിനു ശേഷമാണ് ഈ ബോര്‍ഡ് നവീകരിക്കുന്നത്.
ആദ്യം പിച്ചളയും അതിനുമീതെ നിക്കലും ഏറ്റവുംമേലെ സ്വര്‍ണവുമാണ് പതിച്ചിരിക്കുന്നത്. ചെന്നൈയിലെ കയറ്റുമതി വ്യവസായിയായ രവീന്ദ്രനാണ് ഇത് വഴിപാടായി സമര്‍പ്പിച്ചത്. നവീകരിച്ച തത്ത്വമസി പതിപ്പിച്ച ബോര്‍ഡ് വെള്ളിയാഴ്ച ചെന്നൈയില്‍നിന്ന് എത്തിച്ച് ക്ഷേത്രമുഖപ്പില്‍ സ്ഥാപിച്ചു.
കന്നിമൂലഗണപതിയുടെയും നാഗരുടെയും ക്ഷേത്രങ്ങളുടെ വാതിലുകളും സോപാനവും പിച്ചളപൊതിഞ്ഞ് സമര്‍പ്പിക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായി. അയ്യപ്പനടയ്ക്കു മുന്നിലെ തീര്‍ഥാടകനിയന്ത്രണത്തിലുള്ള ബാരിക്കേഡുകളും മാറ്റിസ്ഥാപിച്ചു. സ്റ്റീല്‍ റോഡുകളാണ് ഇപ്പോള്‍ ഇട്ടത്.
മാളികപ്പുറം ക്ഷേത്രത്തിലും സോപാനം പിച്ചളയും വെള്ളിയും പൊതിഞ്ഞു. മേല്‍ശാന്തി മനോജ് എമ്പ്രാന്തിരിയുടെ വഴിപാടായാണ് ഇതു ചെയ്തത്. നവഗ്രഹക്ഷേത്രത്തിന്റെ ചുറ്റുമുള്ള ഭാഗങ്ങളും പിച്ചള പൊതിഞ്ഞുകഴിഞ്ഞു.
No comments:
Post a Comment